
തിരുവനന്തപുരം: ഇന്നും ഇന്ധനവിലയിൽ (fuel price ) വർധന. പെട്രോളിന് (petrol) 35 പൈസയും ഡീസലിന് 37 പൈസയും ഇന്ന് കൂട്ടി. ഇതോടെ ചില സംസ്ഥാനങ്ങളിൽ പെട്രോൾ വില 120 കടന്നു. രാജസ്ഥാനിലെ ഗംഗാ നഗറിൽ ഇന്ന് പെട്രോൾ വില 120 രൂപ 10 പൈസയാണ്. ഡീസൽവില 110 രൂപയും കടന്നു. കേരളത്തിൽ തിരുവനന്തപുരം: പെട്രോൾ 110.45 , ഡീസൽ 103.91. കോഴിക്കോട്: പെട്രോൾ 108.62 ഡീസൽ 102.44. കൊച്ചി: പെട്രോൾ 108.12 ഡീസൽ 102.10.ഒരു മാസത്തിൽ ഡീസലിന് കൂടിയത് 8.20 രൂപയാണ്. പെട്രോളിന് ഒരു മാസത്തിൽ കൂടിയത് 6.45 രൂപയും.
ഇന്ധനവില വർദ്ധന വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ നവമ്പര്‍ 9 മുതൽ അനിശ്ചിത കാലത്തേക്ക് സർവീസ് നിർത്തിവക്കും. ബസുടമ സംയുക്ത സമിതി ഗതാഗത മന്ത്രിക്ക് നോട്ടീസ് നൽകി. മിനിമം ചാർജ് 12 രൂപയാക്കണം. കി.മീ. നിരക്ക് ഒരു രൂപയായി വർദ്ധിപ്പിക്കണം.വിദ്യാർത്ഥികളുടെ മിനിമം ചാർജ്ജ് 6 രൂപയാക്കണം. തുടർന്നുള്ള ചാർജ്, യാത്രാ നിരക്കിന്റെ 50 ശതമാനമാക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സർവീസ് നിർത്തിവയ്ക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam