ക്രിമിനൽ കേസെടുക്കാവുന്ന വിഷയങ്ങള്‍ സംഭാഷണത്തിലില്ല; എ കെ ശശീന്ദ്രനെതിരെ കേസെടുത്തേക്കില്ല

Published : Jul 21, 2021, 12:45 PM ISTUpdated : Jul 21, 2021, 01:48 PM IST
ക്രിമിനൽ കേസെടുക്കാവുന്ന വിഷയങ്ങള്‍ സംഭാഷണത്തിലില്ല; എ കെ ശശീന്ദ്രനെതിരെ കേസെടുത്തേക്കില്ല

Synopsis

ക്രിമിനൽ കേസെടുക്കാവുന്ന ഭീഷണി പോലുള്ള കാര്യങ്ങൾ പരാതിക്കാരിയുമായുള്ള മന്ത്രിയുടെ സംഭാഷണത്തിലില്ലെന്ന് പൊലീസ് പറയുന്നു. കേസെടുത്താൽ നിലനിൽക്കില്ലെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക നിയമോപദേശം.

തിരുവനന്തപുരം: പീഡന പരാതി ഒതുക്കിത്തീർക്കാൻ ശ്രമിച്ചെന്ന വിവാദത്തിൽ എൻസിപി നേതാവും വനം മന്ത്രിയുമായ എ കെ ശശീന്ദ്രനെതിരെ കേസെടുത്തേക്കില്ല.  ക്രിമിനൽ കേസെടുക്കാവുന്ന ഭീഷണി പോലുള്ള കാര്യങ്ങൾ പരാതിക്കാരിയുമായുള്ള മന്ത്രിയുടെ സംഭാഷണത്തിലില്ലെന്ന് പൊലീസ് പറയുന്നു.

ഫോണ്‍ സംഭാഷണത്തിന്‍റെ അടിസ്ഥാനത്തില്‍ കേസെടുത്താൽ നിലനിൽക്കില്ലെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക നിയമോപദേശം. പീഡന പരാതി ഒതുക്കിത്തീർക്കാൻ മന്ത്രി എ കെ ശശീന്ദ്രൻ ഇടപെട്ടെന്ന പരാതിയിലാണ് പൊലീസ് നിയോപദേശം തേടിയത്. ശശീന്ദ്രനെതിരെ കേസെടുക്കാൻ കൊല്ലത്തും എറണാകുളത്തും പരാതികൾ ലഭിച്ചിരുന്നു. ശശീന്ദ്രൻ കേസ് ഒത്തുതീർക്കാൻ ശ്രമിച്ചുവെന്നായിരുന്നു പരാതികളിലെ ആരോപണം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Malayalam News Live: 'ടീം ഇന്ത്യയായി മുന്നോട്ടുപോകണം, നിലവിൽ ഊര്‍ജ ക്ഷാമം ഇല്ല, ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയണം'; സംസ്ഥാനങ്ങളുടെ സഹകരണം തേടി പ്രധാനമന്ത്രി
മുതിര്‍ന്ന അഭിഭാഷകൻ പി ശ്രീകുമാര്‍ കേരള ഹൈക്കോടതി അഡീഷണൽ സോളിസിറ്റര്‍ ജനറൽ