Actress Attack Case : ദിലീപ് ഉള്‍പ്പടെയുള്ളവരുടെ ഫോണുകള്‍ തിരുവനന്തപുരത്ത് എത്തിച്ചു

Published : Feb 04, 2022, 04:02 PM ISTUpdated : Feb 04, 2022, 04:13 PM IST
Actress Attack Case : ദിലീപ് ഉള്‍പ്പടെയുള്ളവരുടെ ഫോണുകള്‍ തിരുവനന്തപുരത്ത് എത്തിച്ചു

Synopsis

ദിലീപിന്‍റെ അടക്കം നാല് പ്രതികളുടെ ആറ് ഫോണുകള്‍ തിരുവനന്തപുരത്തെ സൈബർ ഫോറൻസിക് ലാബിലേക്ക് അയക്കാൻ ഇന്നലെയാണ് ആലുവ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്. 

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ (Actress Attack Case) ദിലീപിന്‍റെയും (Dileep) മറ്റ് പ്രതികളുടെയും ഫോണുകൾ പരിശോധക്കായി തിരുവനന്തപുരം ഫോറൻസിക് ലാബിൽ എത്തിച്ചു. ദിലീപിന്‍റെ അടക്കം നാല് പ്രതികളുടെ ആറ് ഫോണുകള്‍ തിരുവനന്തപുരത്തെ സൈബർ ഫോറൻസിക് ലാബിലേക്ക് അയക്കാൻ ഇന്നലെയാണ് ആലുവ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്. അൺലോക്ക് പാറ്റേൺ കോടതിയിൽ പരിശോധിക്കണം എന്ന പ്രോസിക്യൂഷൻ ആവശ്യം തള്ളിയായിരുന്നു ആലുവ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്. 

ഹൈക്കോടതി നിർദേശത്തെത്തുടർന്ന് ആലുവ മജിസ്ട്രേറ്റ് കോടതിയ്ക്ക് കൈമാറിയ ആറു ഫോണുകളും തിരുവനന്തപുരത്തെ ഫൊറൻസിക് ലാബിലേക്ക് അയക്കണമെന്നായിരുന്നു ക്രൈംബ്രാഞ്ച് അപേക്ഷ. ആവശ്യം പരിഗണിച്ച ആലുവ മജിസ്ട്രേറ്റ്, ഫോണുകൾ തുറക്കുന്നതിന് അതിന്‍റെ പാറ്റേൺ ഹാജരാക്കാൻ പ്രതിഭാഗത്തോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ദിലീപിന്‍റെയും കൂട്ടുപ്രതികളുടെയും അഭിഭാഷകർ ആറു ഫോണുകളുടെയും പാറ്റേൺ കൈമാറി. മുദ്രവെച്ച കവറിലുളള ഫോണുകൾ തുറന്ന് പ്രതിഭാഗം കൈമാറിയ അതിന്‍റെ പാറ്റേൺ ശരിയാണെന്ന് ഉറപ്പുവരുത്തിയശേഷം ലാബിലേക്ക് അയക്കണമെന്നായിരുന്നു പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ആവശ്യം കോടതി തള്ളുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

​ഗർഭിണിയെ മർദിച്ച സംഭവം: എസ്എച്ച്ഓ പ്രതാപചന്ദ്രനെതിരായ നടപടി സസ്പെന്‍ഷനിലൊതുക്കരുത്; മജിസ്ട്രേറ്റ് തല അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരി ഷൈമോൾ
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസ്: സന്ദീപ് വാര്യർക്കും രഞ്ജിത പുളിയ്ക്കനും ഉപാധികളോടെ ജാമ്യം