എയർ ഇന്ത്യ വിമാനത്തിലെ സാങ്കേതിക തകരാ‍‍ര്‍: ടേക്ക് ഓഫിനിടെ ചിറക് റൺവേയിൽ ഉരസി; പൈലറ്റിന് സസ്പെൻഷൻ

Published : Feb 25, 2023, 10:31 AM ISTUpdated : Feb 25, 2023, 10:39 AM IST
എയർ ഇന്ത്യ വിമാനത്തിലെ സാങ്കേതിക തകരാ‍‍ര്‍: ടേക്ക് ഓഫിനിടെ ചിറക് റൺവേയിൽ ഉരസി; പൈലറ്റിന് സസ്പെൻഷൻ

Synopsis

ടേക്ക് ഓഫിനിടെ പിൻചിറകിൽ അപകടമുണ്ടായതിന് കാരണം വിമാനത്തിന്റെ ഭാര നിർണ്ണയത്തിൽ പൈലറ്റാനുണ്ടായ പിഴവാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. 

കോഴിക്കോട് : കോഴിക്കോടു നിന്നും ദമാമിലേക്ക് പറന്നുയ‍ര്‍ന്ന കരിപ്പൂർ - ദമാം എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം തകരാറിനെ തുട‍ര്‍ന്ന് അടിയന്തരമായി തിരുവനന്തപുരത്ത് ഇറക്കേണ്ടി വന്ന സംഭവത്തിൽ പൈലറ്റിന് സസ്പെൻഷൻ. ടേക്ക് ഓഫിനിടെ പിൻചിറകിൽ അപകടമുണ്ടായതിന് കാരണം വിമാനത്തിന്റെ ഭാര നിർണ്ണയത്തിൽ പൈലറ്റാനുണ്ടായ പിഴവാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. 

കോക്കോണിക്സിന് ലക്ഷ്യം നേടാനായില്ല, പദ്ധതി പാളി; നിർമ്മിക്കാനായത് 12636 ലാപ്ടോപ്പുകൾ മാത്രം

ഇന്നലെയാണ് കരിപ്പൂരിൽ നിന്നും ദമാമിലേക്ക് പറന്നുയർന്ന വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് രണ്ടര മണിക്കൂറിന് ശേഷം  അടിയന്തിരമായി തിരുവനന്തപുരത്തിറക്കേണ്ടി വന്നത്. രാവിലെ 9.44 ന് കരിപ്പൂരിൽ നിന്നും ടേക്ക് ഓഫ് ചെയ്തപ്പോൾ തന്നെ സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ട പൈലറ്റ് എയർട്രാഫിക് കൺട്രോൾ റൂമിൽ വിവരം അറിയിച്ചു. ആദ്യം കരിപ്പൂരിൽ തന്നെ അടിയന്തിരമായി ഇറക്കാൻ ശ്രമിച്ചെങ്കിലും അടിയന്തിര ലാൻഡിംഗിന് അനുമതി കിട്ടാത്തതിനെ തുടർന്ന് കൊച്ചിയിലേക്ക് പറന്നു. കൊച്ചിയിലും എമർജൻസി ലാൻഡിംഗ് അനുമതിയില്ലാത്തിനാലാണ് തിരുവനന്തപുരത്തിറക്കിയത്. സാങ്കേതിക തകരാർ പരിഹരിച്ച് വിമാനം ഇന്നലെ വൈകുന്നേരത്തോടെ ദമാമിലേക്ക് പോയി.  

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വർഷങ്ങൾ നീണ്ട നിയമ പോരാട്ടവും കാത്തിരിപ്പും വിഫലം; ഹൃദയമാറ്റ ശസ്ത്രക്രിയക്ക് വിധേയയായ നേപ്പാൾ സ്വദേശി ദുർഗ കാമി അന്തരിച്ചു
ബാർക്ക് റേറ്റിംഗിൽ സര്‍വാധിപത്യം തുടര്‍ന്ന് ഏഷ്യാനെറ്റ് ന്യൂസ്; പ്രേക്ഷകരുടെ ഏറ്റവും വിശ്വസ്ത വാർത്താ ചാനൽ