ഒരു സ്ഥാപനത്തിൽ ക്രമക്കേട് നടന്നു, പ്രധാന കുറ്റാരോപിതനെ മാപ്പുസാക്ഷിയാക്കി, കരുവന്നൂരില്‍ ഇഡിക്കെതിരെ പിണറായി

Published : Jan 21, 2024, 11:50 AM ISTUpdated : Jan 21, 2024, 12:19 PM IST
ഒരു സ്ഥാപനത്തിൽ ക്രമക്കേട് നടന്നു, പ്രധാന കുറ്റാരോപിതനെ മാപ്പുസാക്ഷിയാക്കി, കരുവന്നൂരില്‍ ഇഡിക്കെതിരെ പിണറായി

Synopsis

രാഷ്ട്രീയ പ്രചരണത്തിനാവശ്യമായ കാര്യങ്ങൾ ഇയാളിൽ നിന്നും ലഭിക്കണം.അതിന് വേണ്ടിയാണ് പ്രധാന പ്രതിയെ മാപ്പു സാക്ഷിയാക്കിയത്

തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പില്‍ ഇഡി നടത്തുന്ന അന്വേഷണത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്.സഹകരണ മേഖലയുടെ വളർച്ചയിൽ ചിലർക്ക് അസ്വസ്ഥതയുണ്ട്.രാഷ്ട്രീയ പാർട്ടികൾ തമ്മിൽ തർക്കമുണ്ടാകാറൂണ്ട്.പക്ഷെ സർക്കാർ കാര്യത്തി ൽ അങ്ങനെയുണ്ടാകാൻ പാടില്ല.സംസ്ഥാനത്തിന് പുറത്തുള്ള ഏജൻസികൾ ഇവിടെ ഇടപെടുന്നു.സ്വർണ കള്ളകടത്ത് നടന്നപ്പോൾ കേന്ദ്ര ഏജൻസി അന്വേഷിക്കാൻ സംസ്ഥാന സർക്കാരാണ് ആവശ്യപ്പെട്ടത്.പിന്നെ നടന്നതൊന്നും പറയുന്നില്ല.

ഒരു സ്ഥാപനത്തിൽ ക്രമക്കേട് നടന്നു.പക്ഷെ അവിടെ കേന്ദ്ര ഏജൻസി എത്തി.പക്ഷെ പ്രധാന കുറ്റാരോപിതന്നെ അവർ മാപ്പുസാക്ഷിയാക്കി.രാഷ്ട്രീയ പ്രചരണത്തിനാവശ്യമായ കാര്യങ്ങൾ ഇയാളിൽ നിന്നും ലഭിക്കണം.അതിന് വേണ്ടിയാണ് പ്രധാന പ്രതിയെ മാപ്പു സാക്ഷിയാക്കിയത്.ഒരു ജീവനക്കാരും അനർഹമായി വായ്പയെടുക്കരുത്.ബോർഡ് അംഗങ്ങളോ ബന്ധുക്കളോ വായ്പയെടുത്തിട്ടുണോയെന്ന് ജനറൽ ബോഡി പരിശോധിക്കണം.ഓഡിറ്റ് നടത്തി കുറ്റക്കാരയവരെ  കണ്ടെത്തിയാൽ പൊലിസിന് കൈമാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.കരുവന്നൂരിൽ നടക്കാൻ പാടില്ലാത്തത് നടന്നു. പക്ഷെ കർശനമായ നടപടിഎടുത്തു. .2011ൽനടന്ന ക്രമക്കേട്അടുത്തിടെയാണ് കണ്ടെത്തിയത്.സഹകരണവകുപ്പിലെ' ഉദ്യോഗസ്ഥർഅറിയാതെ ഇത് നടക്കില്ല.അതിനാൽ ഉത്തരവാദികളായ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി

 

PREV
click me!

Recommended Stories

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്, രാഹുൽ ഈശ്വറിനെ കസ്റ്റഡിൽ വാങ്ങാനായി അപേക്ഷ നൽകും
ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: രമേശ് ചെന്നിത്തല എസ്ഐടിക്ക് മുന്നിൽ മൊഴി നൽകും, തെളിവ് നൽകുമോ എന്നതിൽ ആകാംക്ഷ