പ്രചരണരംഗത്ത് മുഖ്യമന്ത്രിയുടെ അസാന്നിധ്യം ചർച്ചയാക്കി പ്രതിപക്ഷം, നയിക്കുന്നത് പിണറായി തന്നെയെന്ന് സിപിഎം

By Web TeamFirst Published Dec 4, 2020, 7:22 PM IST
Highlights

മുഖ്യമന്ത്രി നേരിട്ട് പ്രചാരണത്തിന് ഇറങ്ങാത്തത് ബോധപൂർവ്വമാണെന്ന് ബിജെപി ആരോപിക്കുന്നതിനിടെയാണ് പ്രചാരണം നയിക്കുന്നത് മുഖ്യമന്ത്രി തന്നെയെന്ന് സിപിഎം വ്യക്തമാക്കുന്നത്. 

തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിലെ ഇടത് നായകൻ പിണറായി തന്നെയെന്ന് സിപിഎം. മുഖ്യമന്ത്രി നേരിട്ട് പ്രചാരണത്തിനിറങ്ങാത്തത് എതിരാളികൾ ആയുധമാക്കുന്നതിനിടെയാണ് പാ‍ർട്ടി വിശദീകരണം. പ്രചാരണത്തിൻറെ അവസാന ലാപ്പിലും മുഖ്യമന്ത്രിക്കെതിരായ അഴിമതി ആരോപണത്തിൽ തന്നെയാണ് യുഡിഎഫും ബിജെപിയും കേന്ദ്രീകരിക്കുന്നത്.

യുഡിഎഫ്-ബിജെപിനേതാക്കൾ നേരിട്ട് കളത്തിലിറങ്ങുമ്പോൾ സൈബറിടം കേന്ദ്രീകരിച്ചുള്ള പ്രചാരണത്തിലേക്കുള്ള മുഖ്യമന്ത്രിയുടെ മാറ്റം ഈ തെരഞ്ഞടുപ്പിൻ്റെ പ്രത്യേകതയാണ്. മുഖ്യമന്ത്രിക്കും ഓഫീസിനുമെതിരായ അഴിമതി ആരോപണങ്ങളെ കൂടി ചേ‍ർത്ത് എവിടെ പിണറായി എന്ന പ്രതിപക്ഷനേതാക്കളുടെ ചോദ്യങ്ങൾക്കാണ് സിപിഎം മറുപടി.

 തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ മുന്നണിയെ നയിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ്. തെരഞ്ഞടുപ്പ് പോസ്റ്ററുകളിലും ഫ്ലക്സുകളിലും മുഖ്യമന്ത്രിയുടേയോ നേതാക്കൻമാരുടേയോ ചിത്രങ്ങളുടെ ആവശ്യമില്ല. മുഖ്യമന്ത്രിയുടെ സാന്നിധ്യമല്ല അദ്ദേഹത്തിൻ്റെ ഊർജ്ജമാണ് പ്രധാനം - പ്രതിപക്ഷ ആരോപണങ്ങൾക്ക് മറുപടിയായി സിപിഎം നേതാവ് ഗോവിന്ദൻ മാസ്റ്റർ ഇന്ന് ആലപ്പുഴയിൽ പറഞ്ഞു. 

വികസനവിളംബരമെന്ന പേരിലുള്ള മുഖ്യമന്ത്രിയുടെ വിർച്വൽ പ്രസംഗം ഇന്നലെയുണ്ടായിരുന്നു. അടുത്ത ദിവസം എൽഡിഎഫിൻറെ വെബ്റാലി ഉദ്ഘാടനം ചെയ്യുന്നതും മുഖ്യമന്ത്രിയാണ്. എന്നാൽ നേരിട്ട് പ്രചാരണത്തിന് ഇറങ്ങാത്തത് ബോധപൂർവ്വമാണെന്നാണ് ബിജെപിയുടെ ആരോപണം. 

സിഎം രവീന്ദ്രനുള്ള ഇഡി നോട്ടീസ് അടക്കം പറ‍ഞ്ഞ് ഇപ്പോഴും കോൺഗ്രസ്സിൻറെ പ്രചാരണഫോക്കസ് മുഖ്യമന്ത്രിക്കെതിരായ ആരോപണത്തിൽ തന്നെയാണ്. തദ്ദേശതെരഞ്ഞെടുപ്പ് പിണറായി സർക്കാറിനുള്ള മാർക്കിടൽ കൂടിയാണെന്ന് തുടക്കം മുതൽ യുഡിഎഫും ബിജെപിയും പറയുന്നുണ്ട്. സർക്കാരിൻ്റെ വികസന പ്രവർത്തനങ്ങൾ ഊന്നിപ്പറഞ്ഞ് മുഖ്യമന്ത്രിയാണ് തങ്ങളുടെ നായകൻ എന്ന സിപിഎം മറുപടി പ്രതിപക്ഷ വെല്ലുവിളി ഏറ്റെടുത്ത് തന്നെ
 

click me!