സിപിഐ ആസ്ഥാനത്ത് പോയി പിണറായി അവരെ അപമാനിച്ചു, നിലപാടില്ലാത്ത പാർട്ടിയായി സിപിഐ മാറിയെന്ന് വി ഡി സതീശന്‍

Published : Feb 20, 2025, 10:02 AM ISTUpdated : Feb 20, 2025, 10:14 AM IST
സിപിഐ ആസ്ഥാനത്ത് പോയി പിണറായി അവരെ അപമാനിച്ചു, നിലപാടില്ലാത്ത പാർട്ടിയായി സിപിഐ മാറിയെന്ന് വി ഡി സതീശന്‍

Synopsis

സാധാരണ എകെജി സെന്‍ററിൽ വിളിച്ച് വരുത്തിയാണ് അപമാനിക്കാറ്.തീരുമാനങ്ങൾ മുഖ്യമന്ത്രി അടിച്ചേൽപ്പിക്കുന്നു

തിരുവനന്തപുരം: എലപ്പുള്ളിയില്‍ മദ്യ നിര്‍മാണ ശാലക്കുള്ള അനുമതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഇടതുമുന്നണി യോഗത്തില്‍   മുഖ്യമന്ത്രി പ്രഖ്യാപിച്ചതിനോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.ഇത്തവണ സി.പി.ഐ ആസ്ഥാനത്ത് പോയി അവരെ പിണറായി അപമാനിച്ചു.സാധാരണ എകെജി സെന്ററിൽ വിളിച്ച് വരുത്തിയാണ് അപമാനിക്കാറ്. തീരുമാനങ്ങൾ മുഖ്യമന്ത്രി  അടിച്ചേൽപ്പിക്കുന്നു. നിലപാടില്ലാത്ത പാർട്ടിയായി സിപിഐ മാറി.

എലപ്പുള്ളിയിൽ മദ്യ നിർമ്മാണ ശാല പാടില്ല .മലമ്പുഴയിൽ വെള്ളമില്ല.വെള്ളം എത്ര വേണമെന്ന് ഇതുവരെ ഒയാസിസ്  കമ്പനി പറഞ്ഞിട്ടില്ല.സർക്കാരിന് കൊടുത്ത അപേക്ഷയിലും അതില്ല. തെറ്റായ വഴിയിലൂടെയാണ് കമ്പനി വന്നത്. സിപിഐ എന്തിന് കീഴടങ്ങി? ആര്‍ജെഡിയുടെ എതിര്‍പ്പും വിഫലമായെന്നും അദ്ദേഹം പറഞ്ഞു

കേരളം വ്യവസായ സൗഹൃദമെന്ന് വ്യവസായ മന്ത്രി പറഞ്ഞത് ഊതിപെരുപ്പിച്ച കണക്കുകളുടെ അടിസ്ഥാനത്തിലാണ്.പെട്ടികട, ബാർബർ ഷോപ്പ് ഉൾപ്പെടെ സംരംഭ പട്ടികയിലുണ്ട്. മാളുകളും ഓൺലൈൻ വ്യാപാരവും മൂലം കേരളത്തിൽ റീട്ടെയിൽ വ്യാപാരം തകർച്ചയിലാണ്. ഇത് ചോദ്യം ചെയ്തില്ലെങ്കിൽ കോവിഡ് കാലത്ത് സംഭവിച്ചത് ഉണ്ടാകും. മുഖ്യമന്ത്രിയുമായി  സംവാദത്തിന് തയ്യാറാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കോട്ടയത്ത് അധ്യാപികയെ ക്ലാസിൽ കയറി ആക്രമിച്ച് ഭർത്താവ്, കഴുത്തിൽ മുറിവേൽപിച്ചതിന് ശേഷം ഓടിരക്ഷപ്പെട്ടു
പൾസർ സുനിയെ കൊണ്ട് ഇത് ചെയ്യിച്ചത് ആരെന്ന് കണ്ടുപിടിക്കണമെന്ന് അഖിൽ മാരാർ; 'തല കുത്തി മറിഞ്ഞാലും ഈ കേസിൽ ദിലീപിനെതിരെ വിധി വരില്ല'