'പിണറായിയുടെ ബോഡി ഗാർഡുകൾ ക്രിമിനലുകളും ഗുണ്ടകളും, കേരള കോൺഗ്രസിന് മടങ്ങി വരാം': കെ സുധാകരൻ

Published : Dec 16, 2023, 01:01 PM ISTUpdated : Dec 16, 2023, 01:08 PM IST
'പിണറായിയുടെ ബോഡി ഗാർഡുകൾ ക്രിമിനലുകളും ഗുണ്ടകളും, കേരള കോൺഗ്രസിന് മടങ്ങി വരാം': കെ സുധാകരൻ

Synopsis

ഇങ്ങനെ ഒരു യാത്ര നടത്താൻ അനുവദിക്കില്ല. കേരള കോൺഗ്രസിനെയും സഹ പ്രവർത്തകരെയും പിണറായി അപമാനിക്കുന്നു. ശൈലജ ടീച്ചറെ പോലും അപമാനിക്കുന്നുവെന്നും സുധാകരൻ ദില്ലിയിൽ പറഞ്ഞു.  

ദില്ലി: പിണറായിയുടെ ബോഡി ഗാർഡുകൾ ക്രിമിനലുകളും ഗുണ്ടകളുമാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് ആക്രമണം. ഇനിയും നോക്കി ഇരിക്കില്ല, പ്രതികരിക്കുമെന്നും കെ സുധാകരൻ പറഞ്ഞു. ഇങ്ങനെ ഒരു യാത്ര നടത്താൻ അനുവദിക്കില്ലെന്നും സുധാകരൻ പറഞ്ഞു. ആലപ്പുഴയിൽ യൂത്ത് കോണ്‍ഗ്രസുകാർക്കെതിരെ മുഖ്യമന്ത്രിയുടെ ഗണ്‍മാൻ ആക്രമണം നടത്തിയ പശ്ചാത്തലത്തിലാണ് സുധാകരൻ്റെ പ്രതികരണം. 

കേരള കോൺഗ്രസിനെയും സഹ പ്രവർത്തകരെയും പിണറായി അപമാനിക്കുന്നു. ശൈലജ ടീച്ചറെ പോലും അപമാനിക്കുന്നുവെന്നും സുധാകരൻ ദില്ലിയിൽ പറഞ്ഞു.  കേരള കോൺഗ്രസിന് എത് നിമിഷവും യുഡിഎഫിലേക്ക് മടങ്ങി വരാം. യുഡിഎഫിൽ അവർക്ക് തെറ്റ് പറ്റിയാലും അവരോട് ക്ഷമ പറയാനുള്ള മര്യാദ കാണിച്ചിട്ടുണ്ട്. അപമാനം സഹിച്ചു തുടരണോ എന്ന് അവർ തീരുമാനിക്കണം. ശബരിമലയിൽ ഇതുവരെയുള്ള സർക്കാരുകൾ ചെയ്തത് ഒന്നും ഈ സർക്കാർ ചെയ്തില്ല. ഇപ്പോഴും പ്രശ്നങ്ങൾക്ക് പരിഹാരമായിട്ടില്ല. മുഖ്യമന്ത്രിയെ യാത്രയിൽ അനുഗമിക്കുന്നത് ഗുണ്ടകളാണ്. തെണ്ടികളും തെമ്മാടികളുമാണ്. ശബരിമല സംബന്ധിച്ച് ഫേസ്ബുക്ക് പോസ്റ്റിൽ തെറ്റുണ്ടെങ്കിൽ തിരുത്തുമെന്നും സുധാകരൻ പറഞ്ഞു. 

കെഎസ്‍യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച മുഖ്യമന്ത്രിയുടെ ഗൺമാനെയും സുരക്ഷ ഉദ്യോഗസ്ഥരെയും നേരിടുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും പ്രതികരിച്ചിരുന്നു. വീടും നാടും ഞങ്ങൾക്കറിയാം. കോൺഗ്രസുകാർ വിചാരിച്ചാൽ ഇത്തരക്കാർ വീടിന് പുറത്തിറങ്ങി നടക്കില്ല. ഗൺമാൻ മാധ്യമപ്രവർത്തകന്റെ കഴുത്തിൽ കുത്തിപ്പിടിച്ചുവെന്നും സതീശൻ പറ‍ഞ്ഞു. 

'യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച മുഖ്യമന്ത്രിയുടെ ഗൺമാനെയും സുരക്ഷ ഉദ്യോഗസ്ഥരെയും നേരിടും': വിഡി സതീശൻ

ശബരിമലയിൽ ഡ്യൂട്ടിക്ക് വിടാൻ പൊലീസില്ലാത്തപ്പോൾ നവകേരള സദസിന് 2000 ത്തിലധികം പൊലീസുകാരുടെ സുരക്ഷാ സന്നാഹമാണുള്ളത്. പ്രതിഷേധിക്കുന്നവരെ മാരകായുധങ്ങളുപയോഗിച്ചാണ് മർദ്ദിച്ചത്. മുഖ്യമന്ത്രി ക്രിമിനലുകളെ കൂടെ കൊണ്ടു നടക്കുന്നു. പൊലീസ് ഫോഴ്സിലെ പേരു കേട്ട ക്രിമിനലുകളാണ് ഒപ്പമുള്ളതെന്നും സതീശൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഭാഷയിൽ പറഞ്ഞാൽ ജീവൻ രക്ഷാ പ്രവർത്തനങ്ങൾ ഞങ്ങളും നടത്തും. മുഖ്യമന്ത്രിയുടെ സമനില തെറ്റിയിരിക്കുകയാണ്. സാഡിസ്റ്റ് മനോനിലയാണ് മുഖ്യമന്ത്രിക്ക്. മര്യാദയുടെ അതിർവരമ്പ് ലംഘിക്കുകയാണ്. രാജാവ് എഴുന്നള്ളുമ്പോൾ പ്രതിഷേധം പാടില്ലെന്നാകും. മുഖ്യമന്ത്രി മരുന്നു കഴിക്കാൻ മറന്ന് പോവുന്നുണ്ടെന്നാണ് സംശയം, മന്ത്രിമാരതെടുത്ത് കൊടുക്കണം. കമ്യൂണിസത്തെ കുഴിച്ചുമൂടാനുള്ള അവസാനത്തെ യാത്രയാണ് നവകേരള യാത്രയെന്നും സതീശൻ പറഞ്ഞു. ഗവർണർക്കെതിരായ എസ്എഫ്ഐ കരിങ്കൊടി പ്രതിഷേധം ഇരട്ട നീതിയാണ്. സെനറ്റ് നോമിനേഷൻ തയ്യാറാക്കിയ ആളെ നിയമിച്ചത് മുഖ്യമന്ത്രിയാണ്. എസ്എഫ്ആ മാർച്ച് നടത്തേണ്ടത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്കാണെന്നും സതീശൻ കൂട്ടിച്ചേർത്തു. 

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അടുപ്പിച്ച് നാല് ദിവസം ബാങ്കില്ല, അടിയന്തര ഇടപാടുകൾ ഇന്നു തന്നെ നടത്തുക; മൂന്ന് ദിവസം അവധിയും പിന്നാലെ പണിമുടക്കും
തിരുവനന്തപുരത്ത് പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മേയറില്ല! ഗവർണറടക്കം 22 പേരുടെ പട്ടികയിൽ വിവി രാജേഷിനെ ഉൾപ്പെടുത്തിയില്ല