'24 മണിക്കൂർ കഴിഞ്ഞു, മുഖ്യമന്ത്രി ശ്രദ്ധിക്കുമല്ലോ', വികസന സംവാദത്തിന് വെല്ലുവിളിച്ച പിണറായിക്ക് മറുപടിയുമായി വിഡി സതീശൻ

Published : Mar 31, 2026, 11:58 AM IST
V D Satheesan

Synopsis

സംവാദമാകാം എന്ന് പറഞ്ഞിട്ട് 24 മണിക്കൂർ കഴിഞ്ഞു. സ്ഥലവും സമയവും ഇത് വരെ തീരുമാനിച്ചിട്ടില്ല. മുഖ്യമന്ത്രി ശ്രദ്ധിക്കുമല്ലോ. മുഖ്യമന്ത്രി പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് ഞാനെത്താം- വിഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.

തിരുവനന്തപുരം: ഭരണ നേട്ടങ്ങൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തെ സംവാദത്തിന് വെല്ലുവിളിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വെല്ലുവിളി ഏറ്റെടുത്ത പ്രതിപക്ഷ നേതാവ് സ്ഥലവും സമയും തീരുമാനിച്ച് അറിയിക്കാൻ മുഖ്യമന്ത്രിക്ക് മറുപടി നൽകിയിരുന്നു. ഇപ്പോഴിതാ വീണ്ടും മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് രംഗത്തെത്തിയിരിക്കുകയാണ് വി ഡി സതീശൻ. സംവാദമാകാം എന്ന് പറഞ്ഞിട്ട് 24 മണിക്കൂർ കഴിഞ്ഞു. സ്ഥലവും സമയവും ഇത് വരെ തീരുമാനിച്ചിട്ടില്ല. മുഖ്യമന്ത്രി ശ്രദ്ധിക്കുമല്ലോ. മുഖ്യമന്ത്രി പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് ഞാനെത്താം- വിഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.

തന്റെ ഭരണത്തിന് പത്തില്‍ പത്ത് മാര്‍ക്കും എ പ്ലസും സ്വയം നല്‍കിക്കൊണ്ടായിരുന്നു മുഖ്യമന്ത്രി പ്രതിപക്ഷത്തെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ചത്. നേരത്തെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മുഖ്യമന്ത്രിയെ സംവാദത്തിന് ക്ഷണിച്ചിരുന്നു. ഇതിന് മറുപടിയായാണ് പ്രോഗ്രസ് കാർഡ് പോസ്റ്റ് ചെയ്ത് മുഖ്യമന്ത്രി പ്രതിപക്ഷത്തെ വെല്ലുവിളിച്ചത്. എൽഡിഎറഫ് സ്ഥാനാർത്ഥി വി ശിവൻകുട്ടിയും, തൃത്താലയിലെ സ്ഥാനാർത്ഥി എംബി രാജേഷും എതിരാളികളെ സമാനമായ രീതിയിൽ വെല്ലുവിളിച്ചിരുന്നു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സിപിഎം തീവ്രവലതുപക്ഷമായി മാറി, അതിന്‍റെ തെളിവാണ് വേദിയിലിരിക്കുന്ന 2 മുതിര്‍ന്ന ഇടത് നേതാക്കള്‍; രൂക്ഷ വിമര്‍ശനവുമായി രാഹുൽ ഗാന്ധി
'കേരളത്തില്‍ ഭരണ മാറ്റം ഉറപ്പ്, ഇടി മുഴക്കം പോലെ യുഡിഎഫ് തിരിച്ചു വരും', ഈ സർക്കാർ പോയേ തിരൂ എന്ന് ജനം തീരുമാനിച്ചുവെന്നും എകെ ആന്‍റണി,