രണ്ട് മാസം കൊണ്ട് 61,290 പേര്‍ക്ക് തൊഴിലവസരങ്ങള്‍; വന്‍ നേട്ടവുമായി പിണറായി സര്‍ക്കാര്‍

By Web TeamFirst Published Nov 5, 2020, 6:56 PM IST
Highlights

ഡിസംബര്‍ അവസാനിക്കുന്നതിന് മുമ്പ് മറ്റൊരു 50000 തൊഴിലവസരം കൂടി സൃഷ്ടിക്കാനാണ് നീക്കം. നാല് മാസം കൊണ്ട് ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍‌കുകയാണ് ലകഷ്യ മെന്ന് മുഖ്യമന്ത്രി.

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് മാസം കൊണ്ട് ഒരുലക്ഷം പേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന്‍റെ 100 ദിവസം 100 പദ്ധതികളുടെ ഭാഗമായി 50,000 പേര്‍ക്ക് തൊഴിലവസരമെന്ന പ്രഖ്യാപനം രണ്ട് മാസം കൊണ്ട് യാഥാര്‍ത്ഥ്യമായി. 60 ദിവസം പിന്നിടുമ്പോള്‍ 61290 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. അഭിമാനകരമായ ഈ നേട്ടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിക്കുമ്പോള്‍ ചിലരെങ്കിലും പരിഹസിച്ചു. എന്നാല്‍ 60 ദിവസം കൊണ്ട് വാഗ്ദാനം പാലിക്കാനായി.  ഈ പദ്ധതി ഇവിടം കൊണ്ട് അവസാനിക്കുല്ല. അടുത്ത പരിപാടിയായി 50000 തൊഴിലവസരങ്ങള്‍ കൂടി സൃഷ്ടിക്കും. അത് അടുത്ത നൂറ് ദിനം പരിപാടിയല്ല. ഡിസംബര്‍ അവസാനിക്കുന്നതിന് മുമ്പ് മറ്റൊരു 50000 തൊഴിലവസരം കൂടി സൃഷ്ടിക്കാനാണ് നീക്കം. നാല് മാസം കൊണ്ട് ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍‌കുകയാണ് ലകഷ്യ മെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

സര്‍ക്കാര്‍ വകുപ്പുകള്‍ മറ്റ് പൊതു മേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലായി രണ്ട് മാസം കൊണ്ട് 19607 പേര്‍ക്ക് തൊഴില്‍ നല്‍‌കി. ഇതില്‍ താല്‍ക്കാലിക ജീവനക്കാരും ഉള്‍പ്പെടും. ഇതിന് പുറമെ സര്‍ക്കാരില്‍ നിന്നും വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നോ എടുത്ത  വായ്പയുടെ അടിസ്ഥാനത്തില്‍ തുടങ്ങിയ സംരംഭങ്ങളിലൂടെ 41683 പേര്‍ക്കാണ് തൊഴില്‍ അവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. കുടുംബശ്രീയുടെ ക്വാട്ട 15000 ആയിരുന്നു. സെപ്തംര്‍ ഒക്ടോബര്‍ മാസങ്ങളിലായി 19135 പേര്‍ക്ക് കുടുംബശ്രീ തൊഴില്‍ നല്‍കി. ഏറ്റവും കൂടുതല്‍ സൃഷ്ടിക്കപ്പെട്ടത് സൂക്ഷമ തൊഴില്‍ സംരംഭങ്ങളിലാണ്.  ജനകീയ ഹോട്ടലുകളില്‍ 611 പേര്‍ക്ക് ജോലി ലഭിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.  

click me!