വഖഫ് ബോര്‍ഡ് വിവാദം; സർക്കാർ ബിജെപിയുമായി ഒത്തുകളിക്കുന്നുവെന്ന് പിണറായി വിജയൻ, നിഷേധിച്ച് മുസ്ലീം ലീഗ്

Published : Jul 17, 2026, 01:32 PM IST
Pinarayi Vijayan

Synopsis

വഖഫ് ബോർഡ് വിവാദത്തിൽ സർക്കാർ ബിജെപിയുമായി ഒത്തുകളിക്കുന്നുവെന്ന് പിണറായി വിജയൻ. ബിജെപി സംസ്ഥാനങ്ങളുടെ നിലപാടിലേക്ക് കേരളവും നീങ്ങുന്നെന്നും ആരോപണം.

തിരുവനന്തപുരം: വഖഫ് ബോർഡ് വിവാദത്തിൽ സർക്കാർ ബിജെപിയുമായി ഒത്തുകളിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പ്രതിപക്ഷ നേതാവ് പറയുന്നത് കളവാണെന്ന് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാമിന്റെ മറുപടി. വഖഫ് ബോർഡ് വിവാദത്തിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ നിലപാടിലേക്കാണ് കേരളവുമെന്ന് പിണറായി വിജയൻ ആരോപിച്ചു. എന്നാൽ പ്രതിപക്ഷ നേതാവ് പറയുന്നത് തെറ്റാണെന്നും മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ല എന്ന കാര്യം കോടതി പറഞ്ഞപ്പോൾ പരിശോധിക്കാം എന്ന് മാത്രമാണ് പറഞ്ഞതെന്നും മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി എം എ സലാം തിരിച്ചടിച്ചു.

സർക്കാർ ബിജെപിയുടെ നേതാവിനൊപ്പം ഹൈക്കോടതിയിൽ ഒത്തുകളിച്ചെന്നും ലീഗ് സ്വീകരിച്ചത് വഞ്ചനാപരമായ നിലപാടെന്നും ബോർഡ് ചെയർമാൻ കെഎസ് ഹംസ ആരോപിച്ചു. കേന്ദ്രസർക്കാർ കൊണ്ടുവന്ന വഖഫ് നിയമത്തിൽ മുസ്ലിങ്ങളല്ലാത്ത അംഗങ്ങളെ ഉൾപ്പെടുത്താൻ നിർദ്ദേശം ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ സർക്കാർ അത് അവഗണിച്ച് ബോർഡ് രൂപീകരിക്കുകയായിരുന്നു. എന്നാൽ വിഷയം കോടതി മുമ്പാകെയെത്തിയതോടെ പുതിയ സംസ്ഥാന സർക്കാർ പ്രതിസന്ധിയിൽ ആവുകയായിരുന്നു. കേന്ദ്ര നിയമത്തിന്റെ മറവിൽ ഇതര സമുദായങ്ങൾക്ക് കൂടി മുസ്ലിം ആരാധനാലയങ്ങളുടെയും സ്ഥാപനങ്ങളുടെയും നടത്തിപ്പിൽ ഇടപെടാമെന്ന അവസ്ഥ പുതിയ യുഡിഎഫ് സർക്കാർ നടപ്പിലാക്കുന്നു എന്ന ആരോപണം ബലപ്പെടുത്തുകയാണ് ഇപ്പോൾ ഇടതും നേതാക്കളും അവർ നിയമിച്ച വകുപ്പ് ബോർഡ് അധ്യക്ഷനും. ജൂലൈ 20ന് കേസ് സുപ്രീംകോടതി പരിഗണിക്കുന്നുണ്ട്. നിലവിൽ ഹൈക്കോടതി ഭരണപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കരുതെന്ന് കേരള വിലക്കിയിട്ടുണ്ട് വഖഫ് ബോർഡിനെ വിലക്കിയിട്ടിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തൊപ്പിയുടെ കൂട്ടാളി മമ്മു 2 ദിവസം പൊലീസ് കസ്റ്റഡിയിൽ; തൊപ്പിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ‌ ചോദിച്ചറിയും
എരിതീയും എണ്ണയും,പരസ്യ ഏറ്റുമുട്ടൽ, സതീശനെതിരെ പടപ്പുറപ്പാട്