കേന്ദ്ര വൈദ്യുതി നിയമ ഭേദഗതി കേരളത്തിന് തിരിച്ചടിയാകുമെന്ന് മുഖ്യമന്ത്രി; കക്ഷി ഭേദമന്യെ എതിർ‍ക്കും

By Web TeamFirst Published Aug 14, 2021, 11:43 AM IST
Highlights

വൈദ്യുതി പ്രസരണ മേഖല സ്വകാര്യ മേഖലക്ക് തുറന്ന് കൊടുത്താല്‍, സാധാരണ ഉപഭോക്താക്കളുടെ വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്നാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്

തിരുവനന്തപുരം: കേന്ദ്ര വൈദ്യുതി നിയമ ഭേദഗതി നിലവിൽ വന്നാൽ കേരളത്തിന് വലിയ തിരിച്ചടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒന്നുകിൽ കേരളം വൈദ്യുതി നിരക്ക് ഉയർത്തേണ്ടിവരുമെന്നും അല്ലെങ്കിൽ കനത്ത നഷ്ടം സഹിച്ച് കെഎസ്ഇബിയെ നിലനിർത്തേണ്ടി വരും എന്നാണ് മുഖ്യമന്ത്രി പറയുന്നത്. 

വൈദ്യുതി പ്രസരണ മേഖല സ്വകാര്യ മേഖലക്ക് തുറന്ന് കൊടുത്താല്‍, സാധാരണ ഉപഭോക്താക്കളുടെ വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്നാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. സംസ്ഥാനങ്ങളുടെ അധികാരത്തില്‍ കടന്നുകയറുന്ന കേന്ദ്ര സര്‍ക്കാരിന്‍റെ നീക്കം ഫെഡറല്‍ സംവിധാനത്തിന് ഭീഷണിയാണ്. ഭരണ പ്രതിപക്ഷ ഭേദമെന്യെ കേരളത്തിന്‍റെ എതിര്‍പ്പ് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

click me!