'മന്ത്രിക്ക് എങ്ങനെ ഇത്ര നിഷേധാത്മക സമീപനം സ്വീകരിക്കാനാവും'; മുരളീധരനെതിരെ പിണറായി

Published : Apr 03, 2022, 07:53 PM IST
'മന്ത്രിക്ക് എങ്ങനെ ഇത്ര നിഷേധാത്മക സമീപനം സ്വീകരിക്കാനാവും'; മുരളീധരനെതിരെ പിണറായി

Synopsis

'പ്രധാനമന്ത്രിയുമായി വിഷയത്തിൽ ആരോഗ്യകരമായ ചർച്ച നടത്തിയതാണ്. അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ ഒരംഗത്തിന് എങ്ങനെ ഈ നിലപാട് സ്വീകരിക്കാനാവും'.

കണ്ണൂർ: സിൽവർലൈൻ വിഷയത്തിൽ കേന്ദ്ര സഹമന്ത്രി വി മുരളീധരനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര മന്ത്രിക്ക്  എങ്ങനെ ഇത്ര നിഷേധാത്മക സമീപനം സ്വീകരിക്കാനാകുമെന്ന് കണ്ണൂരിൽ സർക്കാറിന്റെ വാർഷികാഘോഷത്തിൽ സംസാരിക്കവെ മുഖ്യമന്ത്രി ചോദിച്ചു. പ്രധാനമന്ത്രിയുമായി വിഷയത്തിൽ ആരോഗ്യകരമായ ചർച്ച നടത്തിയതാണ്. അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ ഒരംഗത്തിന് എങ്ങനെ ഈ നിലപാട് സ്വീകരിക്കാനാവും. നാടിനാവശ്യമായ പദ്ധതി നടപ്പിലാക്കുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വി മുരളീധരനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രം​ഗത്തെത്തിയിരുന്നു. 

മുരളീധരനെ കൊണ്ട് കേരളത്തിന്ന നയാ പൈസയുടെ ഗുണമില്ലെന്നും മന്ത്രിയുടെ നീക്കങ്ങൾ ഫെഡറൽ തത്വത്തിന് എതിരാണെന്നും കോടിയേരി വിമർശിച്ചു. കേന്ദ്രം കേരളത്തിന് അര്‍ഹതപ്പെട്ട മണ്ണെണ്ണ വിഹിതം തരുന്നുണ്ടെന്നും കേരളം ആ വിഹിതം വാങ്ങാതിരിക്കുന്നു എന്നുമാണ് പുതിയ ആരോപണം. ഇത്തരത്തിലുള്ള ഗുണ്ടടിച്ച് ഇന്ധന വില വര്‍ധനവില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് മുരളീധരന്‍ ശ്രമിക്കുന്നത്. 

സില്‍വര്‍ ലൈനെതിരെ വീടുകൾ കയറി പ്രചരണം നടത്തുകയാണ് കേന്ദ്രസഹമന്ത്രി. ജനങ്ങൾ അദ്ദേഹത്തിന് നൽകുന്ന വില മാധ്യമങ്ങളിലൂടെ സമൂഹമൊട്ടാകെ കാണുകയുണ്ടായി.  തീർത്തും വില കുറഞ്ഞ സമീപനങ്ങളാണ് കേന്ദ്ര സഹമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നത്. കേന്ദ്രം തത്വത്തില്‍ അംഗീകാരം നല്‍കിയ പദ്ധതിയ്ക്ക് എതിരാണ് കേന്ദ്ര സഹമന്ത്രി മുരളീധരനെന്നും കോടിയേരി ഫേസ്ബുക്ക് പേജിൽ കുറിച്ചു. 

PREV
Read more Articles on
click me!

Recommended Stories

ഗോവ നിശാക്ലബ്ബിലെ തീപിടിത്തം; ഉടമകളായ ലൂത്ര സഹോദരൻമാർക്ക് ജാമ്യമില്ല, ഇരുവരും ഒളിവില്‍
വീണ്ടും തിരക്കിലമർന്ന് സന്നിധാനം; മണിക്കൂറുകള്‍ ക്യൂ നിന്ന് വിശ്വാസികള്‍, രണ്ട് ദിവസമായി ദർശനം നടത്തിയത് ഒരു ലക്ഷത്തിനടുത്ത് ഭക്തർ