മുഖ്യമന്ത്രിയെ കൈയടിച്ച് സ്വീകരിക്കണമെന്ന് അവതാരക, പറഞ്ഞ് കൈയടിപ്പിക്കേണ്ടെന്ന് പിണറായി!

Published : Dec 04, 2023, 07:15 PM ISTUpdated : Dec 04, 2023, 07:16 PM IST
മുഖ്യമന്ത്രിയെ കൈയടിച്ച് സ്വീകരിക്കണമെന്ന് അവതാരക, പറഞ്ഞ് കൈയടിപ്പിക്കേണ്ടെന്ന് പിണറായി!

Synopsis

എന്നാൽ അവതാരകയെ മുഖ്യമന്ത്രി തിരുത്തി. അവതാരക പറഞ്ഞ് കൈയ്യടിപ്പിക്കേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

തൃശൂർ: നവകേരള സദസിൽ അവതാരകയെ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. തൃശൂരിൽ നടന്ന നവകേരള സദസ്സിലാണ് സംഭവം. മുഖ്യ മന്ത്രിയെ കൈയടിച്ച് സ്വീകരിക്കണമെന്നായിരുന്നു അവതാരക മൈക്കിലൂടെ വേദിയോടാവശ്യപ്പെട്ടത്. എന്നാൽ അവതാരകയെ മുഖ്യമന്ത്രി തിരുത്തി. അവതാരക പറഞ്ഞ് കൈയ്യടിപ്പിക്കേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

അതിനിടെ, വടക്കാഞ്ചേരിയിൽ നവകേരള സദസിനിടെ സ്റ്റേജിലേക്ക് ഓടിക്കയറാൻ ശ്രമിച്ച യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആര്യമ്പാട് സ്വദേശി റഫീഖ് ആണ് പിടിയിലായത്. മുഖ്യമന്തി പ്രസംഗം അവസാനിപ്പിച്ചതിനു പിന്നാലെയായിരുന്നു സംഭവം. യുവാവ് സ്റ്റേജിലേക്ക് ഓടിക്കയറാൻ ശ്രമിക്കുകയായിരുന്നു. ഉടൻ തന്നെ പൊലീസ് ഇയാളെ തടഞ്ഞു സ്ഥലത്തു നിന്നും നീക്കി. പിന്നീട് കസ്റ്റഡിയിലെടുത്തു. നേരത്തെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പരാതി നൽകിയിരുന്നെങ്കിലും പരിഹാരമായില്ലെന്ന് പറഞ്ഞാണ് യുവാവ് സ്റ്റേജിലേക്ക് കയറാൻ ശ്രമിച്ചതെന്നാണ് പറയുന്നത്. 

PREV
Read more Articles on
click me!

Recommended Stories

`സിനിമാക്കാര്‍ക്കിടയിലെ സുനിക്കുട്ടൻ', ആരാണ് പൾസർ സുനി? ആക്രമിക്കപ്പെട്ട നടി ഇയാളെ തിരിച്ചറിഞ്ഞത് എളുപ്പത്തിൽ
അക്കൗണ്ട് മരവിപ്പിച്ചത് പുന:പരിശോധിക്കണം; വിധിക്കുമുമ്പ് ഹർജിയുമായി പൾസർ സുനിയുടെ അമ്മ ശോഭന