
തിരുവനന്തപുരം: മഹാപ്രളയത്തിലെ രക്ഷാപ്രവർത്തനത്തിൽ യുഡിഎഫ് പങ്കാളിയായില്ലെന്നും സിഎംഡിആർഎഫിലേക്ക് സംഭാവന നൽകിയില്ലെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഉത്തരവ് പരസ്യമായി കത്തിച്ചു. പറവൂർ എംഎൽഎ സ്വന്തം മണ്ഡലത്തിൽ പുനർജനിയെന്ന സ്വന്തം പദ്ധതിയുണ്ടാക്കി. സർക്കാർ സംവിധാനങ്ങളെ വിശ്വസിക്കാതെ സ്വന്തം പദ്ധതി കൊണ്ടുവന്നു. ഒട്ടും സുതാര്യമല്ലാതെ എംഎൽഎ കോടികൾ വിദേശത്തു നിന്നും കൊണ്ടുവന്നുവെന്നും പിണറായി വിജയൻ പറഞ്ഞു. വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി വിഡി സതീശനെതിരെ പിണറായി രൂക്ഷവിമർശനം ഉയർത്തിയത്.
മണപ്പാട് ഫൌണ്ടേഷൻ എന്ന സംഘടനവഴി കൊണ്ടുവന്ന കോടികൾ പുനർജനിക്ക് ഉപയോഗിച്ചു. ലണ്ടനിലേക്ക് സതീശനെ കൊണ്ടുപോയതും സ്പോൺസർ ചെയ്തതും മണപ്പാട് ഫൌണ്ടേഷൻ്റെ അമീർ അഹമ്മദാണ്. 2025ൽ കേന്ദ്ര ഏജൻസിക്ക് അന്വേഷണം കൈമാറണമെന്ന് വിജിലൻസ് ശുപാർശ ചെയ്തു. രാഷ്ട്രീയ വൈരാഗ്യം ചെയ്തില്ല. ഗുരുതരമായ കേസ് മുഖ്യമന്ത്രിക്ക് കീഴിലുള്ള ആദ്യന്തര വകുപ്പ് അവസാനിപ്പിച്ചു.
അടിയന്തിരമായി തീരുമാനം പിൻവലിക്കണം. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും വ്യക്തിപരമായ തീരുമാനിക്കേണ്ട കാര്യമല്ല. റിപ്പോർട്ടു വന്നപ്പോൾ കൂടുതൽ വിശദീകരണം തേടാൻ തീരുമാനിച്ചുവെന്നും പിണറായി പറഞ്ഞു. സുഗതൻ്റെ അവധി വിചിത്രമായ നടപടിയാണ്. ശുദ്ധീകരണ പ്രക്രിയയാണ് നടത്തിയത്. ഡീലിൻ്റെ മറ്റൊരു ഭാഗമാണ്. സുഗതനെ സംരക്ഷിക്കണമെന്ന ഒറ്റകാര്യം. ലീഗ് അധികാരത്തിൽ വന്ന ശേഷം ആർഎസ്എസ് പാദസേവ എന്തുകൊണ്ട് ചെയ്യുന്നു. രതീഷ് കാളിയാടൻ എന്നാണ് വിദ്യാഭ്യാസമന്ത്രിയായത്. വിദ്യാഭ്യാസമന്ത്രിയായിരുന്ന ശിവൻകുട്ടി ഇപ്പോഴും വ്യക്തമാക്കുന്നു. എംആർ അജിത് കുമാറിൻ്റെ കാര്യത്തിൽ കൂടുതൽ കാര്യങ്ങൾ പറയാറായിട്ടില്ലെന്നും പിണറായി പറഞ്ഞു.
പിഎസ് സി പരീക്ഷ ക്രമക്കേടിൽ ഒരു ആശങ്കക്കും അടിസ്‌ഥാനമില്ല. പിഎസ് സി തന്നെ അന്വേഷിക്കുന്നുണ്ട്. പിഎസ് സി ചെയർമാനെ ചോദ്യം ചെയ്യാന്നുള്ള നീക്കം മറ്റൊരു അജണ്ടയാണ്. ഏറ്റവും കൂടുതൽ നിയമനം നൽകുന്ന സ്ഥാപനത്തെ തകർക്കുകയാണ് ലക്ഷ്യമെന്നും പിണറായി വിജയൻ പറഞ്ഞു.
കേന്ദ്ര സർക്കാരിൻ്റെ പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോവുന്ന യുഡിഎഫ് സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ലീഗാണ് വിദ്യാഭ്യാസവകുപ്പ് കൈകാര്യം ചെയ്യുന്നതെന്നും സ്വന്തം അണികളെ പിന്നിൽ നിന്നും കോൺഗ്രസും ലീഗും കുത്തിയെന്നും പിണറായി വിജയൻ പറഞ്ഞു. സംഘപരിവാറിന് കീഴടങ്ങി ബ്ലെഡ് മണി വാങ്ങുകയാണ്. സംഘപരിവാറിന് കീഴ്പ്പെട്ട് പോകുകയാണ്. അമുസ്ലിംങ്ങളെ വഖഫ് ബോർഡിൽ നിയമിക്കാമെന്ന് സമ്മതിക്കുന്നു. ഇത് ആർഎസ്എസ് വിധേയത്വമാണെന്നും പിണറായി വിജയൻ പറഞ്ഞു.
കേന്ദ്രത്തിൻ്റെ പണം വാങ്ങിയാൽ പാഠ്യപദ്ധതി എങ്ങനെ ഒഴിവാക്കാൻ കഴിയും. യുഡിഎഫ് അണികളെയും ജനങ്ങളെയും ഒരുപോലെ പറഞ്ഞുപറ്റിച്ചു. യുഡിഎഫ് ജനങ്ങളോട് കാര്യങ്ങൾ തുറന്നു പറഞ്ഞ് മാപ്പുപറയണമെന്നും പിണറായി ആവശ്യപ്പെട്ടു. പിഎം ശ്രീയിലൂടെ കാവിവത്ക്കരണമാണ് ബിജെപി ഉദേശിക്കുന്നത്. അത് അംഗീകരിക്കാൻ മതനിരപേക്ഷത ഉൾകൊള്ളുന്നവർക്ക് കഴിയില്ല. പക്ഷേ കോൺഗ്രസ് ഭരിക്കുന്ന സർക്കാരുകൾ അംഗീകരിച്ചു. പിഎം ശ്രീക്ക് എൽഡിഎഫ് സന്നദ്ധമായിരുന്നില്ല. എംഒയു ഒപ്പു വച്ചത് പി എം ശ്രീക്കായിരുന്നില്ല. കാലാകാലമായി ലഭിച്ച ഫണ്ട് തടഞ്ഞപ്പോഴാണ് ഒപ്പുവയ്ക്കേണ്ടിവന്നത്. പദ്ധതി നടപ്പാക്കിയില്ല. ബിജെപി-എൽഡിഎഫ് തമ്മിലുള്ള ഡീലാണെന്ന് യുഡിഎഫ് പ്രചരിപ്പിച്ചു. ഭരണം ലഭിക്കുന്നതുവരെ പിഎം ശ്രീയെ എതിർത്തു. അറബിക്കടലിലേക്ക് വലിച്ചെറിയുമെന്ന നിലപാടാണ് എടുത്തത്. അധികാരം കിട്ടിയപ്പോൾ മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും തകിടം മറിഞ്ഞു. യുഡിഎഫ് പി എം ശ്രീ നടപ്പാക്കാൻ തീരുമാനിച്ചു. നയപരമായ തീരുമാനം പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. മുഖ്യമന്ത്രിക്കു പുറമേ ലീഗും മറുകണ്ടം ചാടി. മെയ് 4 ന് മുമ്പ് ഡീൽ വാദം പറഞ്ഞവർക്ക് ഇപ്പോൾ ഏത് ഡീലിൻ്റെ ഭാഗമാണ്. അവർക്ക് സ്വയം ചാർത്തി കിട്ടുന്നതെന്താണ്.
പിഎം ശ്രീയുടെ ഫണ്ട് കിട്ടിയെന്ന് പ്രചരിപ്പിച്ചു. എംഒയു ഒപ്പിട്ടാൽ പിൻമാറാൻ കഴിയില്ലെന്ന് മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും പ്രചരിപ്പിച്ചു. എംഒയു എൽഡിഎഫ് മരവിപ്പിച്ചിരുന്നു. അന്നതെ വിദ്യാഭ്യാസ മന്ത്രി ദില്ലിയിൽ നേരിട്ട് പോയി അറിയിച്ചു. എൽഡിഎഫിൻ്റെ നിലപാട് സുവ്യക്ത മായിരുന്നു. കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കി കഴിഞ്ഞു. എസ്എസ്കെ ഫണ്ടിന് വേണ്ടിയാണ് എംഒയു ഒപ്പുവച്ചത്. ഒരു തുടർനടപടിയും എടുത്തില്ല. ഇപ്പോൾ സ്‌കൂളുകളുടെ പട്ടിക നൽകാൻ തീരുമാനിച്ചുവെന്നും പിണറായി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam