പകര്‍ച്ചവ്യാധിയുണ്ടാകും, വസ്ത്രധാരണത്തിലടക്കം ശ്രദ്ധ വേണം; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിവരിച്ച് മുഖ്യമന്ത്രി

Published : May 29, 2020, 07:33 PM ISTUpdated : May 29, 2020, 07:41 PM IST
പകര്‍ച്ചവ്യാധിയുണ്ടാകും, വസ്ത്രധാരണത്തിലടക്കം ശ്രദ്ധ വേണം; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിവരിച്ച് മുഖ്യമന്ത്രി

Synopsis

വീട്ടിലിരിക്കുന്നവര്‍ സാധാരണ വസ്ത്രധാരണത്തില്‍  ശ്രദ്ധിക്കാറില്ല. ശരീരം മൂടുന്ന തലത്തിലുള്ള വസ്ത്രം ഉപയോഗിക്കണമെന്നും കൊതുകുവല ഉപയോഗിക്കണമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: മഴക്കാലം എത്തിയതോടെ പകര്‍ച്ചവ്യാധികളുണ്ടാകാമെന്നും ജാഗ്രത വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പകർച്ചവ്യാധി നിയന്ത്രണത്തിന് പ്രാധാന്യം കൂടുതലാണ്. ഡങ്കി, എലിപ്പനി, എച്ച് വൺ എൻ വൺ എന്നിവയുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണം. വീട്ടിലിരിക്കുന്നവര്‍ സാധാരണ വസ്ത്രധാരണത്തില്‍  ശ്രദ്ധിക്കാറില്ല. ശരീരം മൂടുന്ന തലത്തിലുള്ള വസ്ത്രം ഉപയോഗിക്കണമെന്നും കൊതുകുവല ഉപയോഗിക്കണമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

ഡങ്കിപ്പനി ഈഡിസ് വിഭാഗത്തിലെ കൊതുകുകളാണ് പരത്തുക. കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലാണ് കൊതുകുകൾ പടരുക. ഇടയ്ക്കിടെ വീട്ടിലും പരിസരത്തും ഡ്രൈ ഡേ ആചരിക്കണം. ടെറസ്, പൂച്ചെട്ടി, ടയറുകൾ, കുപ്പികൾ തുടങ്ങിയവയിലെ വെള്ളം നീക്കണം. റബ്ബർ തോട്ടത്തിലെ ചിരട്ടകൾ കമിഴ്ത്തി വെക്കണം. വാതിലുകളും ജനലുകളും വൈകുന്നേരം നാല് മണി മുതൽ ഏഴ് വരെ ഇത് ചെയ്യണം. ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും നടത്തി വരുന്ന ഫോഗിങ് ശക്തമാക്കണം, രോഗം കണ്ടെത്തിയവരുടെ വീട്ടില്‍ പ്രത്യേകിച്ച് ഫോഗിങ് നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എലിപ്പന്നി കന്നുകാലികളുടെയും പട്ടികളുടെയും പന്നികളുടെയും മൂത്രത്തിലൂടെ വ്യാപിക്കും. കന്നുകാലികളെ സംരക്ഷിക്കുന്ന തൊഴുത്തുകൾ, പന്നി ഫാമുകളെല്ലാം വൃത്തിയായി സൂക്ഷിക്കണം. ഇവയെ പരിപാലിക്കുമ്പോളും ശ്രദ്ധ വേണം. പരിപാലിക്കുന്നവർ ഗൺ ബൂട്ടുകളും കൈയ്യുറയും ധരിക്കണം. കന്നുകാലികളെ മഴക്കാലം കഴിഞ്ഞാലുടൻ വയലിൽ മേയാൻ വിടരുത്. തെരുവുനായകളെ അലഞ്ഞുതിരിയാൻ അനുവദിക്കരുത്. തെരുവ് നായ്ക്കളെ അലഞ്ഞ് നടക്കാന്‍ വിടാതെ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Malayalam News Live:ശബരിമല സ്വര്‍ണക്കൊള്ള കേസ്; എ പത്മകുമാറിന്‍റെയും ഗോവര്‍ധന്‍റെയും ജാമ്യ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയിൽ
ശബരിമല സ്വര്‍ണക്കൊള്ള കേസ്; എ പത്മകുമാറിനും ഗോവര്‍ദ്ധനും ഇന്ന് നിര്‍ണായകം, ജാമ്യ ഹര്‍ജികള്‍ ഹൈക്കോടതി വീണ്ടും പരിഗണിക്കും