കേരള ചരിത്രത്തിലാദ്യമായി തുടർ ഭരണം നേടി സത്യപ്രതിജ്ഞ ചെയ്യുന്ന മുഖ്യമന്ത്രിയെന്ന ഖ്യാതി പിണറായി വിജയന് സ്വന്തം. ഗവർണർ ആരിഫ് ഖാന് മുന്നിൽ സത്യപ്രതിജ്ഞ ചെയ്ത് രണ്ടാം പിണറായി സർക്കാർ അധികാരമേറ്റു

11:34 PM (IST) May 20
രണ്ടാം പിണറായി സർക്കാരിന്‍റെ ആദ്യ ബജറ്റ് ജൂൺ മാസം നാലാ തീയതി ആയിരിക്കും. സഭ സമ്മേളനം ഈ മാസം 24 ാം തീയതി ആരംഭിക്കും. ഗവർണ്ണറുടെ നയ പ്രഖ്യാപന പ്രസംഗം മെയ് 28 നായിരിക്കും
09:03 PM (IST) May 20
രണ്ടാം പിണറായി സർക്കാരിൻ്റെ ആദ്യ നിയമസഭാ സമ്മേളനം 24, 25 തിയതികളിൽ നടക്കും. മുഖ്യമന്ത്രി പിണറായി തന്നെയാണ് ഇക്കാര്യം അറിയിച്ചത്
08:57 PM (IST) May 20
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗവും മുൻ എംപിയുമായ കെ കെ രാഗേഷിനെ നിയമിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ആയി മുൻ ഐ ആർ എസ് ഉദ്യോഗസ്ഥൻ ആർ മോഹനെയും നിയമിച്ചു. സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗം ദിനേശൻ പുത്തലത്ത് ആണ് പൊളിറ്റിക്കൽ സെക്രട്ടറി
08:27 PM (IST) May 20
പുതിയ നിയമസഭയുടെ പ്രൊ ടെം സ്പീക്കറായി പി ടി എ റഹീമിനെ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.
08:24 PM (IST) May 20
5 വർഷം കൊണ്ട് മാലിന്യ രഹിത കേരളം സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
08:02 PM (IST) May 20
അഞ്ച് വർഷം കൊണ്ട് പൊതു മേഖല സ്ഥാപനങ്ങളെ നവീകരിക്കുമെന്ന് മുഖ്യമന്ത്രി.
08:01 PM (IST) May 20
2025 ഓടെ സംസ്ഥാനം പാൽ ഉല്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുമെന്ന് മുഖ്യമന്ത്രി.
07:46 PM (IST) May 20
ജനത്തിന് താല്പര്യം അർത്ഥ ശൂന്യമായ വിവാദത്തിൽ അല്ല വികസനത്തിലാണെന്ന് മുഖ്യമന്ത്രി.
07:34 PM (IST) May 20
രണ്ടാം വട്ടം കേരള മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷമുള്ള പിണറായി വിജയന്‍റെ വാർത്താ സമ്മേളനം വാർത്താ സമ്മേളനം തുടങ്ങി.
07:31 PM (IST) May 20
രണ്ടാം വട്ടം കേരള മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷമുള്ള പിണറായി വിജയന്‍റെ വാർത്താ സമ്മേളനം അൽപ്പസമയത്തിനകം തുടങ്ങും. ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷമാകും മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നത്.
07:25 PM (IST) May 20
06:15 PM (IST) May 20
മന്ത്രിസഭാ യോഗത്തിനായി മുഖ്യമന്ത്രിയും മന്ത്രിമാരും സെക്രട്ടേറിയറ്റിലെത്തി.
06:15 PM (IST) May 20
മുഖ്യമന്ത്രി പിണറായി വിജയൻ സെക്രട്ടേറിയറ്റിലെത്തി അധികാരമേറ്റെടുത്തു
06:00 PM (IST) May 20
മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ആദ്യ മന്ത്രിസഭായോഗം അല്‍പ്പസമയത്തിനകം ചേരുന്നു.
05:57 PM (IST) May 20
രാജ്ഭവനിലെ ചായസ്ത്കാരം കഴിഞ്ഞ് മുഖ്യമന്ത്രിയും മന്ത്രിമാരും ഇറങ്ങി.
05:49 PM (IST) May 20
എല്ലാ മന്ത്രിമാരും കുടുംബ അംഗങ്ങളും രാജ്ഭവനിലെത്തി. സി പി എം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരിയും രാജ്ഭവനിലെ സത്കാരത്തിൽ പങ്കെടുത്തു
05:04 PM (IST) May 20
മുഖ്യമന്ത്രി പിണറായി വിജയനും പുതിയ മന്ത്രിമാരും രാജ്ഭവനിലേക്ക് തിരിച്ചു.
05:03 PM (IST) May 20
ഇടത് മുന്നണി സർക്കാരിൽ മുഖ്യമന്ത്രി പിണറായിയടക്കം 16 മന്ത്രിമാരുടെ സത്യപ്രതിജ്ഞ 'സഗൗരവം' ആയിരുന്നു. വീണ ജോർജടക്കം അഞ്ചുപേർ ദൈവനാമത്തിലും സത്യപ്രതിജ്ഞ ചെയ്തു. വീണ ജോർജ്ജ്, ആൻ്റണി രാജു, വി അബ്ദുറഹ്മാൻ, കെ കൃഷ്ണൻകുട്ടി, റോഷി അഗസ്റ്റിൻ എന്നിവരാണ് ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തത്. ഐഎൻഎല്ലിൻ്റെ അഹമ്മദ് ദേവര്‍കോവിൽ അള്ളാഹുവിൻ്റെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു.
04:51 PM (IST) May 20
രണ്ടാം പിണറായി മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. വേദിയിൽ ദേശീയഗാനം.
04:48 PM (IST) May 20
രണ്ടാം പിണറായി മന്ത്രിസഭയിലെ അവസാന അംഗമായി വീണ ജോർജ്ജും സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. ആരോഗ്യവകുപ്പായിരിക്കും ആറന്മുള എംഎൽഎയ്ക്ക് നൽകുകയെന്നാണ് പുറത്ത് വരുന്ന വാർത്ത.
04:44 PM (IST) May 20
വി എൻ വാസവൻ മന്ത്രിയായി സഗൗരവം സത്യപ്രതിജ്ഞ ചെയ്തു. കോട്ടയത്തെ സിപിഎമ്മിൻ്റെ ശക്തനായ നേതാവ് ഇതാദ്യമായാണ് മന്ത്രിയാവുന്നത്.
04:43 PM (IST) May 20
നേമത്ത് കുമ്മനം രാജശേഖരനേയും കെ മുരളീധരനെയും തോൽപ്പിച്ച വി ശിവൻകുട്ടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. സഗൗരവം തന്നെയായിരുന്നു സത്യപ്രതിജ്ഞ.
04:39 PM (IST) May 20
സജി ചെറിയാനും സഗൗരവം സത്യപ്രതിജ്ഞ ചെയ്തു. ചെങ്ങന്നൂരിൽ നിന്നും ജയിച്ച സജി ചെറിയാൻ ഇതാദ്യമായാണ് മന്ത്രിയാവുന്നത്.
04:35 PM (IST) May 20
പി രാജീവും സഗൗരവം സത്യപ്രതിജ്ഞ ചെയ്തു. കളമശ്ശേരിയിൽ നിന്നാണ് ഇത്തവണ പി രാജീവ് നിയമസഭയിലെത്തിയത്.
04:33 PM (IST) May 20
കെ രാധാകൃഷ്ണനും സഗൗരവം സത്യപ്രതിജ്ഞ ചെയ്തു. ചേലക്കരയിൽ നിന്ന് നിയമസഭയിലെത്തിയ കെ രാധാകൃഷ്ണൻ മുമ്പ് നിയമസഭ സ്പീക്കർ പദവിയും വഹിച്ചിട്ടുണ്ട്.
04:27 PM (IST) May 20
സിപിഐയുടെ പി പ്രസാദ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പരിസ്ഥിതി സമരങ്ങളിലെ നിറ സാന്നിധ്യമായ പ്രസാദ്, 2016ൽ ഹരിപ്പാട് ചെന്നിത്തലക്കെതിരെ കടുത്ത മത്സരം കാഴ്ച വച്ചിരുന്നു. ഇത്തവണ ചേർത്തലയിൽ നിന്നാണ് നിയമസഭയിലെത്തിയത്.
04:25 PM (IST) May 20
മുഹമ്മദ് റിയാസും സഗൗരവം മന്ത്രിയായി പ്രതിജ്ഞ ചെയ്തു. ഡിവൈഎഫ്ഐയുടെ അഖിലേന്ത്യ പ്രസിഡൻ്റ് ആയ റിയാസ് ജയിച്ചത് ബേപ്പൂരിൽ
നിന്ന്.
04:21 PM (IST) May 20
എം വി ഗോവിന്ദൻ മാസ്റ്ററും സഗൗരവം സത്യപ്രതിജ്ഞ ചെയ്തു. മുതിർന്ന സിപിഎം നേതാവായ ഗോവിന്ദൻ മാസ്റ്റർ കണ്ണൂരിലെ തളിപ്പറമ്പിൽ നിന്നാണ് നിയമസഭയിലേക്ക് വിജയിച്ചത്.
04:17 PM (IST) May 20
സിപിഐയുടെ വനിതാ മന്ത്രിയായ ചിഞ്ചുറാണി സത്യപ്രതിജ്ഞ ചെയ്തു,സഗൗരവം തന്നെയായിരുന്നു സത്യപ്രതിജ്ഞ. കെ ആർ ഗൗരിക്ക് ശേഷമുള്ള സിപിഐയുടെ വനിതാമന്ത്രി.
04:11 PM (IST) May 20
ഈ മന്ത്രിസഭയിലെ വനിതാ മന്ത്രിമാരിൽ അദ്യമായി ആർ ബിന്ദു സത്യപ്രതിജ്ഞ ചെയ്തു സഗൗരവമായിരുന്നു സത്യപ്രതിജ്ഞ
04:10 PM (IST) May 20
കെ എൻ ബാലഗോപാൽ സഗൗരവം സത്യപ്രതിജ്ഞ ചെയ്തു. തോമസ് ഐസക്കിൻ്റെ പിൻഗാമിയായി ബാലഗോപാലിന് ധനവകുപ്പ് നൽകുമെന്നാണ് റിപ്പോർട്ടുകൾ.
04:03 PM (IST) May 20
സിപിഐയുടെ മന്ത്രി ജി ആർ അനിലും സഗൗരവം സത്യപ്രതിജ്ഞ ചെയ്തു.
04:00 PM (IST) May 20
വി അബ്ദു റഹ്മാൻ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു.
04:00 PM (IST) May 20
വി അബ്ദു റഹ്മാൻ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു.
03:55 PM (IST) May 20
ആൻ്റണി രാജു സത്യപ്രതിജ്ഞ ചെയ്യുന്നു.
03:52 PM (IST) May 20
ഐഎൻഎല്ലിൻ്റെ അഹമ്മദ് ദേവർകോവിലും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അള്ളാഹുവിൻ്റെ നാമത്തിൽ ആയിരുന്നു ഐഎൻഎൽ മന്ത്രിയുടെ സത്യപ്രതിജ്ഞ
03:49 PM (IST) May 20
എ കെ ശശീന്ദ്രൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
03:46 PM (IST) May 20
കെ കൃഷ്ണൻകുട്ടിയും സത്യപ്രതിജ്ഞ ചെയ്തു, ദൈവനാമത്തിലായിരുന്നു ചിറ്റൂരിൽ നിന്ന് എംഎൽഎ ആയ മന്ത്രിയുടെ സത്യപ്രതിജ്ഞ. കഴിഞ്ഞ മന്ത്രിസഭയിലും കൃഷ്ണൻകുട്ടി അംഗമായിരുന്നു.
03:42 PM (IST) May 20
മൂന്നാമതായി കേരള കോൺഗ്രസിൻ്റെ റോഷി അഗസ്റ്റിൻ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു. ഇടുക്കിയിൽ നിന്ന് ഇക്കുറിയും നിയമസഭയിലെത്തിയ റോഷി അഗസ്റ്റിൻ ആണ് കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് മന്ത്രി സ്ഥാനം നൽകിയത്.
03:39 PM (IST) May 20
മുഖ്യമന്ത്രിക്ക് ശേഷം സിപിഐയുടെ കെ രാജൻ സഗൗരവം സത്യപ്രതിജ്ഞ ചെയ്തു.ഒല്ലൂരിൽ നിന്നാണ് സിപിഐയുടെ കരുത്തുറ്റ നേതാവ് ഇത്തവണ നിയമസഭയിലെത്തിയത്.