
കണ്ണൂർ: പേരാവൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എൽഡിഎഫ് സ്ഥാനാർഥി കെ.കെ. ശൈലജയുടെ കൈപിടിച്ചുയർത്തി അണികളിൽ ആവേശം വിതറി. വേദിയിലെത്തിയ മുഖ്യമന്ത്രി ശൈലജയുടെ കൈപിടിച്ചുയർത്തി. പിന്നാലെ, ശൈലജ നന്ദി മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞു. തീപാറും പോരാട്ടമാണ് പേരാവൂരിൽ നടക്കുന്നത്. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫാണ് യുഡിഎഫ് സ്ഥാനാർഥി. മട്ടന്നൂരിൽ എംഎൽഎയായിരുന്ന ശൈലജ, ഇത്തവണ സുരക്ഷിത മണ്ഡലം വിട്ട് പേരാവൂരിൽ മത്സരിക്കുകയായിരുന്നു. മണ്ഡലം പിടിച്ചെടുക്കാനാണ് ശൈലജയെ നിയോഗിച്ചതെന്നാണ് പാർട്ടിയുടെ വാദം.
കഴിഞ്ഞ തവണ മൂവായിരത്തിലധികം വോട്ടിനാണ് സണ്ണി ജോസഫ് ജയിച്ചത്. എൽഡിഎഫ് നാടിനെ മുന്നോട്ട് നയിച്ചപ്പോൾ യുഡിഎഫ് നാടിനെ പിന്നോട്ട് നയിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാടിന് തുടർഭരണം കിട്ടിയത് ശരിയായോ എന്ന് പരിശോധിക്കേണ്ട സമയമാണിതെന്നും കഴിഞ്ഞ 10 വർഷത്തിൽ കേരളത്തിൽ സമഗ്രമായ വളർച്ചയുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam