
പാലക്കാട്: എ.വി. ഗോപിനാഥ് ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാനായേക്കുമെന്ന് സൂചന. എ.വി. ഗോപിനാഥ്-സിപിഎം തർക്കത്തിൽ പ്രശ്നപരിഹാരത്തിന് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടു. പ്രശ്ന പരിഹാരത്തിന് മുഖ്യമന്ത്രി നേരിട്ട് ഇടപ്പെടുകയും ഗോപിനാഥുമായി ചർച്ച നടത്തുകയും ചെയ്തു. പാലക്കാട് വെച്ചാണ് ചർച്ച നടത്തുന്നത്. 15 മിനിറ്റ് ചര്‍ച്ച നീണ്ടു. തുടർന്നാണ് എ.വി. ഗോപിനാഥിനെ ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ ആക്കിയേക്കുമെന്ന സൂചന വന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിച്ചിട്ടും, തന്നെ തോൽപ്പിച്ചതിന് പിന്നിൽ സിപിഎമ്മി ചില നേതാക്കളാണെന്ന് എ.വി. ഗോപിനാഥ് തുറന്നടിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam