നാളെ സമ്പൂർണ ലോക്ക് ഡൗൺ; അവശ്യ സേവനങ്ങൾക്ക് മാത്രം അനുമതി

Published : May 09, 2020, 06:16 PM ISTUpdated : May 09, 2020, 06:26 PM IST
നാളെ സമ്പൂർണ ലോക്ക് ഡൗൺ; അവശ്യ സേവനങ്ങൾക്ക് മാത്രം അനുമതി

Synopsis

അവശ്യ സാധനങ്ങൾ, പാൽ വിതരണം, മെഡിക്കൽ സ്റ്റോറുകൾ, കൊവിഡുമായി ബന്ധപ്പെട്ട വരുപ്പുകൾ, മാലിന്യ നിർമ്മാർജ്ജന സ്ഥാപനങ്ങൾ എന്നിവയ്ക്ക് മാത്രമായിരിക്കും ഞായറാഴ്ച പ്രവർത്തനാനുമതി

തിരുവനന്തപുരം: മൂന്നാംഘട്ട ലോക്ക് ഡ‍‌ൗണിന്റെ ഭാ​ഗമായി ഞായറാഴ്ചകളില്‍ ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ ലോക്ക് ഡൗൺ നാളെ പൂർണ്ണമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവശ്യ സേവനങ്ങൾക്ക് മാത്രമാണ് നാളെ അനുമതി. അടിയന്തര സാഹചര്യമുള്ളവർക്ക് മാത്രമേ യാത്ര അനുമതി ഉണ്ടാവൂ. ഞായറാഴ്ച ദിവസത്തെ സമ്പൂർണ ലോക്ക് ഡൗൺ ഇങ്ങനെയെന്ന് സർക്കാർ ഉത്തരവ് ഇറക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

അവശ്യ സാധനങ്ങൾ, പാൽ വിതരണം, മെഡിക്കൽ സ്റ്റോറുകൾ, കൊവിഡുമായി ബന്ധപ്പെട്ട വകുപ്പുകൾ, മാലിന്യ നിർമ്മാർജ്ജന സ്ഥാപനങ്ങൾ എന്നിവയ്ക്ക് മാത്രമായിരിക്കും ഞായറാഴ്ച പ്രവർത്തനാനുമതി ഉണ്ടാകുക. ഹോട്ടലുകൾക്ക് ടേക് എവേ സൗകര്യത്തിൽ പ്രവർത്തിക്കാം. മെഡിക്കൽ ആവശ്യങ്ങൾക്കും കൊവിഡ് പ്രതിരോധ പ്രവർത്തനത്തിനായി പ്രവർത്തിക്കുന്നവർക്കും മാത്രമായിരിക്കും സഞ്ചാര സ്വാതന്ത്രം. മറ്റുള്ളവർക്ക് പൊലീസിന്റെ പാസ് നിർബന്ധമാണ് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Also Read: സംസ്ഥാനത്ത് ഒരാൾക്ക് കൂടി കൊവിഡ് മുക്തി; രണ്ട് പേർക്ക് കൂടി രോഗം, രണ്ട് പേരും വിദേശത്ത് നിന്നെത്തിയവര്‍

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കെ സുധാകരൻ നിലപാട് മാറ്റുമോ, രാഹുൽ ഗാന്ധിയുമായി ചർച്ച മറ്റന്നാൾ; കോൺഗ്രസിൽ കല്ലുകടി
3 ദിവസം കൂടി കാത്തിരിക്കാൻ മുകുന്ദൻ, നാട്ടികയിൽ മുകുന്ദനെ യുഡിഎഫ് സ്വതന്ത്രനാകുമോ? കോൺഗ്രസ് തീരുമാനം വൈകുന്നു