ഹോട്ടലുകളിൽ നിശ്ചിത ഇടവേളകളിൽ പരിശോധന വേണം; ജില്ലാ കളക്ടർമാർക്ക് മുഖ്യമന്ത്രിയുടെ നിർദ്ദേശം

By Web TeamFirst Published Dec 12, 2019, 5:05 PM IST
Highlights

മത്സ്യം, ഇറച്ചി, പച്ചക്കറി, പാചകവാതക എണ്ണ എന്നിവ പ്രത്യേക പരിശോധന നടത്തണം. തുടർച്ചയായ പരിശോധനയാണ് വേണ്ടതെന്ന് ജില്ലാ കളക്ടർമാരുടെയും വകുപ്പ് മേധാവികളുടെയും യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. 

തിരുവനന്തപുരം: തട്ടുകട മുതൽ ഹോട്ടലുകളിൽ വരെ നിശ്ചിത ഇടവേളകളിൽ പരിശോധന വേണമെന്ന് ജില്ലാ കളക്ടർമാർക്ക് മുഖ്യമന്ത്രിയുടെ നിർദ്ദേശം. മത്സ്യം, ഇറച്ചി, പച്ചക്കറി, പാചകവാതക എണ്ണ എന്നിവ പ്രത്യേക പരിശോധന നടത്തണം. തുടർച്ചയായ പരിശോധനയാണ് വേണ്ടതെന്ന് ജില്ലാ കളക്ടർമാരുടെയും വകുപ്പ് മേധാവികളുടെയും യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. 

ജനുവരി ഒന്ന് മുതൽ പ്ലാസ്റ്റിക് നിരോധനം പൂർണ അ‍ർത്ഥത്തിൽ പ്രാബല്യത്തിൽകൊണ്ടുവാരാനുള്ള നടപടികൾ സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായി. ജനുവരി 25 മുതൽ പഞ്ചായത്ത് തലം മുതൽ മാലന്യനിർമ്മാർജ്ജന പരിപാടി നടപ്പാക്കും. സഹകരണ വകുപ്പ് നടപ്പാക്കുന്ന കെയർ കേരള പദ്ധതിയുടെ ഭാഗമായി 2000 വീടുകളുടെ നി‍ർമ്മാണം ഈ മാസം തന്നെ പൂർത്തിയാക്കാനും യോഗത്തിൽ തീരുമാനമായി. 

click me!