'വിരട്ടൽ വേണ്ട'; സ്കൂൾ മാനേജ്മെന്‍റുകൾക്ക് മുഖ്യമന്ത്രി പിണറായിയുടെ മുന്നറിയിപ്പ്

By Web TeamFirst Published Feb 9, 2020, 6:03 PM IST
Highlights

കച്ചവടം മാത്രം ലക്ഷ്യമിടുന്ന ചില മാനേജ്മെന്‍റുകളുണ്ട്. അവരെ ഉദ്ദേശിച്ചാണ് ബജറ്റ് നിര്‍ദ്ദേശം. ആവശ്യമെങ്കിൽ സ്കൂൾ വാടകക്ക് എടുക്കാൻ സര്‍ക്കാര്‍ തയ്യാറാകുമെന്നും മുഖ്യമന്ത്രി 

ആലപ്പുഴ: കച്ചവടം മാത്രം ലക്ഷ്യമിട്ട് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സ്കൂൾ മാനേജുമെന്‍റുകളെ കര്‍ശനമായി നിയന്ത്രിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അധ്യാപക നിയമനവുമായി ബന്ധപ്പെട്ട ബജറ്റ് നിര്‍ദ്ദേശത്തിന്‍റെ പേരിൽ സ്കൂൾ മാനേജുമെന്റുകൾ സര്‍ക്കാരിനെ വിരട്ടാൻ വരരുത്. ശമ്പളം കൊടുക്കാൻ സര്‍ക്കാരിന് പറ്റുമെങ്കിൽ സ്കൂളുകൾ വാടകക്ക് എടുത്ത് പ്രവര്‍ത്തിപ്പിക്കാനും ആവശ്യമെങ്കിൽ ബുദ്ധിമുട്ടില്ലെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. 

എയിഡഡ് സ്കൂളുകളിലെ അധ്യാപക നിയമന നിയന്ത്രണത്തിനുള്ള ബജറ്റ് നിര്‍ദ്ദേശത്തിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.
എയ്ഡഡ് സ്കൂളുകൾ നടത്തികൊണ്ട് പോകാൻ പറ്റില്ല എന്നു ചില മാനേജ്‌മെന്റുകൾ പറയുന്നത് കേട്ടു. മാനേജ്‌മെന്റുകൾ മൊത്തത്തിൽ  കൊള്ളരുതായ്മ കാണിക്കുന്നു എന്ന അഭിപ്രായം സർക്കാരിനില്ല. പുതിയ നിയമനങ്ങൾ സംബന്ധിച്ചു മാത്രമാണ് ബജറ്റ് നിർദേശം . അത് കച്ചവടം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നവരെ മാത്രം ഉദ്ദേശിച്ചാണെന്നും മുഖ്യമന്ത്രി ആലപ്പുഴയിൽ പറഞ്ഞു. 

പൊതുവിദ്യാഭ്യസത്തിൽ എയ്ഡഡ് സ്ഥാപനങ്ങളുടെ പങ്ക് ചെറുതല്ല. സർക്കാർ എയ്ഡഡ് മാനേജ്‌മെന്റുകളെ അവിശ്വസിക്കുന്നില്ല. എന്നാൽ തെറ്റായ രീതിയിൽ പോകുന്നവരെ നേരെയാക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിന് ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

വഴിവിട്ട് പ്രവർത്തിക്കുന്ന ചില മാനേജ്മെന്റുകൾ ഉണ്ട്. അവരെ തിരുത്തുന്നതിനാണ് സർക്കാർ പരിശോധന വേണമെന്ന് പറയുന്നത്. പുതിയ ഡിവിഷനും തസ്തികയും സൃഷ്ടിക്കകപ്പടുമ്പോൾ സർക്കാർ അറിയണം. ഇത്തരത്തിൽ നിർദ്ദേശം വയ്ക്കുമ്പോൾ ചില മാനേജ്മെൻറുകൾ നടത്തുന്ന പ്രതികരണങ്ങൾ ശരിയാണോ എന്ന് ചിന്തിക്കണംമെന്നും മുഖ്യമന്ത്രി പറഞ്ഞു.

   "

സ്കൂൾ നടത്താനാകില്ല സർക്കാർ ഏറ്റെടുത്തോ എന്ന് വിരട്ടുന്ന ചില മാനേജ്മെന്‍റികൾ ഉണ്ട്. ഈ വിരട്ടൽ സർക്കാരിനോട് വേണ്ട. ആവശ്യമെങ്കിൽ സ്കൂളുകൾ വാടകയ്ക്ക് ഏറ്റെടുക്കാൻ തയ്യാറാണ്. അധ്യാപകര്‍ക്ക് ശമ്പളം കൊടുക്കുന്ന സർക്കാരിന് വാടക കൊടുക്കാനാണോ ബുദ്ധിമുട്ടന്നും പിണറായി വിജയൻ  പരിഹാസിച്ചു. 

തുടര്‍ന്ന് വായിക്കാം: എയ്‍ഡഡ് സ്കൂൾ അധ്യാപക നിയമനത്തിലെ ഇടപെടല്‍: പിന്നോട്ടില്ലെന്ന് ധനമന്ത്രി, പ്രതിഷേധിക്കാന്‍ പ്രതിപക്ഷ...
എയ്ഡഡ് മേഖലയിലെ ചില ദുഷ്പ്രവണതകൾ തിരുത്താനാണ് സര്‍ക്കാര് ലക്ഷ്യമിടുന്നത്. അത് തുടരുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു
 

 

click me!