കിഫ്ബിയെ തകര്‍ക്കാൻ ആസൂത്രിത ശ്രമം;പിണറായി

By Web TeamFirst Published Sep 18, 2019, 11:52 AM IST
Highlights

കിഫ്ബിയെ തകര്‍ക്കാൻ ആസൂത്രിത നീക്കം  നടത്തുന്നത് ഉന്നത സ്ഥാനത്ത് ഇരിക്കുന്നവരാണ്. നാട്ടിൽ വികസനം നടക്കുമെന്നായപ്പോൾ അത് തടസപ്പെടുത്താനാണ് ശ്രമമെന്ന് പിണറായി.

കോട്ടയം: കിഫ്ബിയെ തകര്‍ക്കാൻ ആസൂത്രിത ശ്രമം നടക്കുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്‍റെ വികസനം നടപ്പാക്കാൻ പുതിയ സാമ്പത്തിക സ്രോതസ് കണ്ടെത്തുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. കിഫ്ബി വഴിയാണ് ധനസമാഹരണം നടക്കുന്നത്. അതിനെ എങ്ങനെയെങ്കിലും തകര്‍ക്കണം എന്നാണ് ചിലരുടെ മനോഭാവം. ആര് വികസനം നടത്തിയാലും നാടിനാണ് ഗുണമെന്ന് ഇക്കൂട്ടര്‍ കരുതുന്നില്ലെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി. 

കിഫ്ബിയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരിക്കുന്നവര്‍ തന്നെയാണ്. അത് ജനം തിരിച്ചറിയുന്നുണ്ടെന്ന് ഓര്‍ക്കണമെന്നും മുഖ്യമന്ത്രി കോട്ടയത്ത് പാലായിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞു.

അമ്പത് കോടി രൂപയോളം ചെലവാക്കിയാണ് വികസനപ്രവര്‍ത്തനങ്ങൾ നടക്കുന്നത്. നാടിന്‍റെ മുഖച്ഛായ തന്നെ ഇതുവഴി മാറ്റിയെടുക്കാൻ കഴിയുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 

click me!