
തിരുവനന്തപുരം: ഇന്ത്യന്‍ നാടകവേദിയുടെ വളര്‍ച്ചയ്ക്കും സിനിമയുടെ നവോത്ഥാനത്തിനും മികച്ച സംഭാവനകള്‍ നല്‍കിയ കലാകാരനായിരുന്നു ഗിരീഷ് കര്‍ണാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാമുദായിക ജീര്‍ണതയ്ക്കും മതമൗലികവാദത്തിനുമെതിരെ തന്‍റെ കലാസൃഷ്ടികളും രചനകളും ഉപയോഗിച്ച കലാകാരനായിരുന്നു അദ്ദേഹമെന്നും അനുശോശന സന്ദേശത്തിൽ മുഖ്യമന്ത്രി പറഞ്ഞു .
നാടകരംഗത്ത് അദ്ദേഹം നിരന്തരമായ പരീക്ഷണങ്ങള്‍ നടത്തി. മതനിരപേക്ഷ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ നിര്‍ഭയം പോരാടിയ ആളാണ് ഗിരീഷ് കര്‍ണാട്. അതുകൊണ്ടുതന്നെ വര്‍ഗീയശക്തികളുടെ ആക്രമണത്തിനും ഭീഷണിക്കും അദ്ദേഹം നിരന്തരം ഇരയായി. എന്നാല്‍ ഭീഷണിക്ക് വഴങ്ങാതെ അദ്ദേഹം തന്‍റെ കലാ-സാമൂഹ്യപ്രവര്‍ത്തനം ജീവിതാവസാനം വരെ തുടര്‍ന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്ന് രാവിലെ ബംഗലൂരുവിലായിരുന്നു ഗിരീഷ് കര്‍ണാടിന്‍റെ അന്ത്യം.