ചേരാനല്ലൂരിൽ കൊല്ലപ്പെട്ട ജയബാലകൃഷ്ണൻ്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ പിണറായി വീട്ടിലെത്തി, ഒപ്പമുണ്ടാകുമെന്ന് ഉറപ്പ്; പ്രോസിക്യൂട്ടറെ മാറ്റണമെന്ന് മകൾ

Published : Oct 31, 2026, 05:56 PM IST
Pinarayi

Synopsis

ചേരാനല്ലൂരിൽ 17-കാരൻ ഓടിച്ച കാറിടിച്ച് മരിച്ച ജയബാലകൃഷ്ണൻ്റെ കുടുംബത്തെ പിണറായി സന്ദർശിച്ചു. ശിക്ഷ ഉറപ്പാക്കാൻ കുടുംബത്തിനൊപ്പം ഉണ്ടാകുമെന്ന് ഉറപ്പുനൽകി. അതേസമയം, നിലവിലെ പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ജയബാലകൃഷ്ണൻ്റെ മകൾ ഭദ്രകീർത്തി ആവശ്യപ്പെട്ടു

കൊച്ചി: 17 കാരൻ ഓടിച്ച ബെൻസ് ഇടിച്ച് ചേരാനല്ലൂരിൽ കൊല്ലപ്പെട്ട ജയബാലകൃഷ്ണന്‍റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വീട്ടിലെത്തി. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച പിണറായി, ജയബാലകൃഷ്ണന്‍റെ കുടുംബത്തിന് നീതി ലഭിച്ചില്ലെന്നും അഭിപ്രായപ്പെട്ടു. സ്വാധീനമുള്ളവർക്കും പണമുള്ളവർക്കും എന്തുമാകാം എന്ന നിലപാട് അംഗീകരിക്കാനാവില്ല. അർഹമായ ശിക്ഷ കുറ്റവാളിക്ക് ലഭിക്കണം. കുടുബത്തോടൊപ്പം സമുഹം ആകെയുണ്ടെന്നും പിണറായി ഉറപ്പ് നൽകി. ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും സഭയിൽ പറഞ്ഞത് പോലെയുള്ള നടപടികൾ ഉണ്ടായില്ല എന്നാണ് കുടുംബം പറയുന്നത് എന്നും പിണറായി ചൂണ്ടിക്കാട്ടി. അതേസമയം ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തി പ്രോസിക്യൂഷൻ അഭിഭാഷകനെ മാറ്റണമെന്ന ആവശ്യം പ്രതിപക്ഷ നേതാവിനോടും ഉന്നയിച്ചു. പ്രോസിക്യൂഷനിൽ വിശ്വാസം നഷ്ടപ്പെട്ടെന്നും ജയബാലകൃഷ്ണന്റെ മകൾ വ്യക്തമാക്കി. കേസ് ഓരോ തവണയും കോടതി പരിഗണിക്കുമ്പോഴും പ്രതീക്ഷയുടെ ഗ്രാഫ് താഴുകയാണെന്നും ഭദ്ര കൂട്ടിച്ചേർത്തു.

പ്രോസിക്യൂഷനിൽ വിശ്വാസം നഷ്ടമായി

ഇന്നത്തെ കോടതി നടപടികൾക്ക് ശേഷമാണ് ചേരാനെല്ലൂർ വാഹനാപകടകേസിൽ പ്രോസിക്യൂട്ടറിൽ വിശ്വാസം നഷ്ടമായെന്ന ആരോപണവുമായി കൊല്ലപ്പെട്ട ജയബാലകൃഷ്ണന്‍റെ മകൾ രംഗത്തെത്തിയത്. എന്തിനാണ് 17 കാരന്‍റെ ജാമ്യം റദ്ദാക്കേണ്ടതെന്ന സെഷൻസ് കോടതി ചോദ്യത്തിന് ഇന്ന് കൃത്യമായ മറുപടി പറയാൻ പ്രോസിക്യൂട്ടർക്ക് കഴിഞ്ഞിരുന്നില്ല. 17 കാരന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള അപ്പീലുകൾ പരിഗണിക്കുന്നതിനിടയിൽ എന്തിന് ജാമ്യം റദ്ദാക്കണമെന്ന അഡീഷണൽ സെഷൻസ് കോടതി പ്രോസിക്യൂട്ടറോട് ആരാഞ്ഞിരുന്നു. നീതിയുടെ താൽപ്പര്യാർത്ഥം ജാമ്യം റദ്ദാക്കണമെന്നായിരുന്നു പ്രോസിക്യൂട്ടറുടെ മറുപടി. അതുകൊണ്ടുമാത്രം ജാമ്യം റദ്ദാക്കാനാകില്ലെന്നും കൃത്യമായ കാര്യം ബോധിപ്പിക്കാനാകണമെന്നും കോടതി വ്യക്തമാക്കി. പൊലീസ് അന്വേഷണം നടത്തിയ രീതിയിലും കോടതി വിമശനം ഉന്നയിച്ചു. എന്തിനാണ് രാത്രി കാറുമായി 17 കാരൻ പോയതെന്ന് നിങ്ങൾ അന്വേഷിച്ചോ എന്നുമുള്ള ചോദ്യത്തിന് പ്രോസിക്യൂട്ടർക്ക് ഉത്തരം ഉണ്ടായിരുന്നില്ല. ജയബാലകൃഷ്ണന്‍റെ മക്കളുടെ സാന്നിധ്യത്തിലായിരുന്നു പ്രോസിക്യൂട്ടർ വിമർശനം ഏറ്റുവാങ്ങിയത്. ഇതിന് പിന്നാലെയാണ് പ്രോസിക്യൂട്ടറിൽ വിശ്വാസം നഷ്ടമായെന്ന് മകൾ മാധ്യമങ്ങളോട് പറഞ്ഞത്. തിങ്കളാഴ്ച കേസ് ഡയറിയുമായി നേരിട്ട് ഹാജരാകാൻ അന്വഷണ ഉദ്യോഗസ്ഥന് കോടതി നിർദ്ദേശം നൽകി. 17 കാരന്‍റെ സ്വകാര്യ ചിത്രങ്ങളും വിവരങ്ങളും പങ്കുവെച്ച സമൂഹമാധ്യമ അക്കൗൗണ്ടുകൾക്കെതിരെ നടപടി എടുക്കണമെന്നും കോടതി നിർദ്ദേശിച്ചു. രാവിലെ ആഭ്യന്ത്രമന്ത്രി ജയബാലകൃഷ്ണന്‍റെ വീട്ടിലെത്തി കുടംബത്തെ കണ്ടിരുന്നു. കുടുംബം ആവശ്യപ്പെടുന്നവരെ പബ്ലിക് പ്രോസിക്യൂട്ടർ ആക്കാൻ ഒരുക്കമാണെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സാമ്പത്തിക തട്ടിപ്പ് കേസ്; ബിഎൽഎം സ്ഥാപക ചെയർമാൻ ആർ പ്രേംകുമാറിനെ വീണ്ടും അറസ്റ്റ് ചെയ്യാൻ നീക്കം, ക്രൈം ബ്രാഞ്ച് കോടതിയിൽ ഹർജി നൽകും
എഴുത്തച്ഛൻ പുരസ്കാരം മേതിൽ രാധാകൃഷ്ണന്