'പി ജെ കുര്യൻ പേരുകൾ പുറത്തുവിടട്ടെ, നിയമനടപടികൾ പാർട്ടിയുമായി ചേർന്ന് തീരുമാനിക്കും': അനിൽ ആന്റണി

Published : May 03, 2024, 12:42 PM IST
'പി ജെ കുര്യൻ പേരുകൾ പുറത്തുവിടട്ടെ, നിയമനടപടികൾ പാർട്ടിയുമായി ചേർന്ന് തീരുമാനിക്കും': അനിൽ ആന്റണി

Synopsis

പിജെ കുര്യനെതിരായ നിയമനടപടികൾ പാർട്ടിയുമായി ചേർന്ന് തീരുമാനിക്കുമെന്ന് പറഞ്ഞ അനിൽ ആന്റണി തന്നെയും അച്ഛനെയും ഉന്നമിട്ടുള്ള നീക്കമെന്നും ആരോപിച്ചു.

തിരുവനന്തപുരം: ദല്ലാൾ നന്ദകുമാറിൽ നിന്ന് അനിൽ ആന്റണി പണം വാങ്ങിയെന്നും ഇക്കാര്യം 3 പേരോട് പറഞ്ഞിട്ടുണ്ടെന്നുമുള്ള മുതിർന്ന കോൺ​ഗ്രസ് നേതാവ് പിജെ കുര്യന്റെ ആരോപണത്തിൽ പ്രതികരിച്ച് അനിൽ ആന്റണി. അനിൽ ആന്റണി ഇത് നിഷേധിച്ചാൽ പേരുകൾ പുറത്ത് വിടുമെന്നും ഏഷ്യാനെറ്റ് ന്യൂസിന്റെ നേതാവ് നിലപാട് പരിപാടിയിൽ പി ജെ കുര്യൻ പറഞ്ഞു.

പിജെ കുര്യൻ പേരുകൾ പുറത്തുവിടട്ടെ എന്നാണ് അനിൽ ആന്റണിയുടെ പ്രതികരണം. പിജെ കുര്യനെതിരായ നിയമനടപടികൾ പാർട്ടിയുമായി ചേർന്ന് തീരുമാനിക്കുമെന്ന് പറഞ്ഞ അനിൽ ആന്റണി തന്നെയും അച്ഛനെയും ഉന്നമിട്ടുള്ള നീക്കമെന്നും ആരോപിച്ചു. പത്തനംതിട്ടയിൽ കോൺ​ഗ്രസ് തോൽക്കുമെന്ന് ഉറപ്പായതോടെയാണ് ആരോപണമെന്നും അനിൽ ആന്റണി പറഞ്ഞു. 

സിബിഐ സ്റ്റാൻഡിങ് കോൺസൽ നിയമത്തിന് അനിൽ ആന്‍റണി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നായിരുന്നു ദല്ലാൾ നന്ദകുമാര്‍ നേരത്തെ ആരോപിച്ചിരുന്നു. മുതിർന്ന കോൺഗ്രസ് നേതാവ് പി ജെ കുര്യനും ഉമാ തോമസിനും എല്ലാം അറിയാമെന്നും നന്ദകുമാർ വെളിപ്പെടുത്തിയിരുന്നു. ഒന്നുമറിയില്ലെന്ന് ഉമാ തോമസ് പറഞ്ഞെങ്കിലും പി ജെ കുര്യൻ ആരോപണം വീണ്ടും സ്ഥീരീകരിക്കുകയാണ്. നന്ദകുമാറിന് പണം തിരികെ നൽകാൻ ഇടപെട്ടെന്നാണ് പി ജെ കുര്യൻ നേരത്തെ പറഞ്ഞത്.

 

 

PREV
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: രണ്ടാമത്തെ കേസിൽ എ പത്മകുമാറിനെ എസ്ഐടി കസ്റ്റഡിയിൽ വാങ്ങും
Malayalam News live: ഇന്ന് ഏഴാം ദിനം; ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധി തുടരുന്നു, സർവീസുകൾ റദാക്കിയേക്കും