'അമ്പൂക്ക സിസിടിവി', കൊട്ടകൊണ്ട് മറച്ചത് എഐ ക്യാമറയല്ലെന്ന സൈബർ തർക്കത്തിൽ മറുപടിയുമായി ഫിറോസ്

Published : May 03, 2023, 08:09 PM ISTUpdated : May 09, 2023, 10:43 PM IST
'അമ്പൂക്ക സിസിടിവി', കൊട്ടകൊണ്ട് മറച്ചത് എഐ ക്യാമറയല്ലെന്ന സൈബർ തർക്കത്തിൽ മറുപടിയുമായി ഫിറോസ്

Synopsis

തേഞ്ഞ് പോയ സൈബർ സഖാക്കൾക്കായി നിങ്ങൾക്കാദരാഞ്ജലി നേരട്ടെ എന്ന ഗാനം ഡെഡിക്കേറ്റ് ചെയ്യുന്നതായും യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പരിഹസിച്ചു

കൊച്ചി: എ ഐ ക്യാമറ ക്രമക്കേട് ആരോപിച്ച് യൂത്ത് ലീഗ് നടത്തിയ പ്രതിഷേധത്തിനിടെ ട്രാഫിക് ക്യാമറയാണ് കൊട്ടകൊണ്ട് മറച്ചതെന്ന സോഷ്യൽ മീഡയയിലെ വിമർശനങ്ങളോട് പ്രതികരിച്ച് പി കെ ഫിറോസ് രംഗത്ത്. മറ്റൊരാളുടെ ക്രഷർ ചൂണ്ടിക്കാണിച്ച് തന്‍റേതാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഒരു പ്രവാസി മലയാളിയിൽ നിന്നും അമ്പത് ലക്ഷം തട്ടിയെടുത്തത് പോലെ എ ഐ ക്യാമറ ചൂണ്ടിക്കാണിച്ച് അമ്പുക്ക സി സി ടി വി ആണെന്ന് സൈബർ സഖാക്കളെ വിശ്വസിപ്പിച്ചിരിക്കുകയാണ് ചിലരെന്നാണ് ഫിറോസ് പറയുന്നത്. തേഞ്ഞ് പോയ സൈബർ സഖാക്കൾക്കായി നിങ്ങൾക്കാദരാഞ്ജലി നേരട്ടെ എന്ന ഗാനം ഡെഡിക്കേറ്റ് ചെയ്യുന്നതായും യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പരിഹസിച്ചു. എ ഐ ക്യാമറയാണ് താൻ കൊട്ട കൊണ്ട് മറച്ചതെന്നതിന്‍റെ വിവരങ്ങളും ഫിറോസ് ഫേസ്ബുക്ക് പേജിൽ പങ്കുവച്ചു.

'പ്രതിസന്ധികളുടെയും ജനവിരുദ്ധ തീരുമാനങ്ങളുടെയും കാലത്ത് യൂത്ത് കെയർ ചെയ്തത്'; പ്രതികരിച്ച് ഷാഫി പറമ്പിൽ

ഫിറോസിന്‍റെ കുറിപ്പ്

മറ്റൊരാളുടെ ക്രഷർ ചൂണ്ടിക്കാണിച്ച് തന്റേതാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഒരു പ്രവാസി മലയാളിയിൽ നിന്നും അമ്പത് ലക്ഷം തട്ടിയെടുത്തത് പോലെ AI കാമറ ചൂണ്ടിക്കാണിച്ച് അമ്പുക്ക CCTV ആണെന്ന് സൈബർ സഖാക്കളെ വിശ്വസിപ്പിച്ചിരിക്കുകയാണ്. തേഞ്ഞ് പോയ സൈബർ സഖാക്കൾക്കായി നിങ്ങൾക്കാദരാഞ്ജലി നേരട്ടെ എന്ന ഗാനം ഡെഡിക്കേറ്റ് ചെയ്യുന്നു.


ഈ ലിങ്കിൽ കൂടുതൽ വിശദാംശങ്ങൾ

കൊട്ടകൊണ്ട് മറച്ചത് എഐ ക്യാമറയല്ലെന്ന സൈബർ തർക്കത്തിൽ മറുപടിയുമായി ഫിറോസ്, പ്രതിഷേധ പരിപാടിക്കിടെ... #pkfiros #cctv #AICamera

എ ഐ ക്യാമറ ക്രമക്കേടിൽ സംസ്ഥാന സർക്കാരിനെതിരെ  പ്രതിഷേധമാണ് യൂത്ത് ലീഗ് ഇന്ന് നടത്തിയത്. ട്രാഫിക്ക് ഐലന്‍റിലെ എ ഐ ക്യാമറ കൊട്ടകൊണ്ട് മറിച്ച് പ്രതീകാത്മക പ്രതിഷേധവുമായാണ് പി കെ ഫിറോസ് സർക്കാരിനെതിരെ രംഗത്തെത്തിയത്. കൊച്ചിയിൽ യൂത്ത് ലീഗ് സംഘടിപ്പിച്ച പ്രതിഷേധത്തിനിടെയായായിരുന്നു ലീഗ് നേതാവിന്‍റെ കൊട്ട കൊണ്ടുള്ള പ്രതിഷേധം. പുതിയ പ്രതിഷേധ രീതി പി കെ ഫിറോസ് തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ട്രാഫിക് ക്യാമറയെ മുളകൊണ്ടുണ്ടാക്കിയ കൊട്ടകൊണ്ട് മറച്ച്, മൂടി വെക്കാനാകില്ല ഈ അഴിമതിയെന്ന കുറിപ്പോടെ ഫിറോസ് പ്രതിഷേധത്തിന്‍റെ ചിത്രവും ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. എ ഐ ക്യാമറ സ്ഥാപിച്ചതിൽ അഴിമതി ഉണ്ടെന്ന് ആരോപിച്ച് സർക്കാരിനെതിരെ മുസ്ലീം ലീഗും പ്രതിഷേധം കടുപ്പിച്ചിരിക്കുകയായാണ്. യൂത്ത് ലീഗിന്‍റെ നേതൃത്വത്തിൽ സംസ്ഥാന വ്യാക പ്രതിഷേധങ്ങളാണ് നടക്കുന്നത്.

PREV
click me!

Recommended Stories

ദിലീപിനെ പറ്റി 2017ൽ തന്നെ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു എന്ന് സെൻകുമാർ; ആലുവയിലെ മറ്റൊരു കേസിനെ കുറിച്ചും വെളിപ്പെടുത്തൽ
ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി