കെ റെയിൽ ഉടായിപ്പ് പദ്ധതി, റെയിൽവേ അനുമതി നൽകാനിടയില്ല: പി.കെ.കൃഷ്ണദാസ്

By Web TeamFirst Published Jan 16, 2022, 6:28 PM IST
Highlights

എന്ത് സുരക്ഷാകാരണത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇതുവരെ DPR മറച്ചു വച്ചത്? സുരക്ഷയല്ല, ജനങ്ങളെ ഭയന്നതിനാലാണ് ഇത് വരെ DPR പുറത്തു വിടാതിരുന്നത്. 


തിരുവനന്തപുരം: കമ്മീഷൻ അടിച്ചു മാറ്റാനായി സിപിഎം ഉണ്ടാക്കിയ ഉടായിപ്പി പദ്ധതിയാണ് കെ റെയിലെന്നും ഇങ്ങനെയൊരു ഉടായിപ്പ് പദ്ധതിക്ക് റെയിൽവേ അനുമതി നൽകാൻ ഇടയില്ലെന്നും റെയിൽവേ പാസഞ്ചേഴ്സ് വെൽഫെയർ കമ്മിറ്റി അംഗവും ബിജെപി നേതാവുമായ പി.കെ.കൃഷ്ണദാസ്. സുരക്ഷാ കാരണങ്ങൾ കൊണ്ടല്ല ജനങ്ങളെ ഭയന്നതിനാലാണ് ഇത് വരെ ഡിപിആർ പുറത്തു വിടാതിരുന്നതും അദ്ദേഹം ആരോപിച്ചു.

കൃഷ്ണദാസിൻ്റെ വാക്കുകൾ - 

എന്ത് സുരക്ഷാകാരണത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇതുവരെ DPR മറച്ചു വച്ചത്? സുരക്ഷയല്ല, ജനങ്ങളെ ഭയന്നതിനാലാണ് ഇത് വരെ DPR പുറത്തു വിടാതിരുന്നത്.  ഇന്ത്യൻ സൈന്യവുമായി കെ.റെയിൽ ഒരു കരാറും ഉണ്ടാക്കിയിട്ടില്ല. എന്താണോ ജനങ്ങളുടെ ആശങ്ക അത് 100 ശതമാനം ശരിയെന്ന് ബോധ്യമായി.  കേരളത്തിൻ്റെ സർവ്വനാശ പദ്ധതി എന്ന് നിസ്സംശയം പറയാനാവും.  പിണറായിയുടെ കെ.റെയിൽ തനി ഉടായിപ്പ് പദ്ധതിയാണ്. സിപിഎം കമ്മീഷൻ കൈപ്പറ്റാൻ ഉണ്ടാക്കിയ പദ്ധതിയാണിത്. ഇന്ത്യൻ റെയിൽവേ ഈ ഉടായിപ്പ് പദ്ധതിക്ക് അനുമതി നൽകാനിടയില്ല. കെ.റെയിൽ പദ്ധതി ചർച്ച ചെയ്യാതെ സി പി എം സമ്മേളനം ചൈനയെ സ്തുതിക്കുകയാണ്. പൊതുവേദികളിൽ ചൈനയെ സ്തുതിക്കുന്ന സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിള്ളയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണം. എസ്ആർപിയുടെ ചൈനാ സ്തുതി പാർട്ടി നിലപാടാണോ എന്ന് പിണറായി വ്യക്തമാക്കണം. 

tags
click me!