പ്രതികരണങ്ങൾ ആശാവഹം, പൊന്നാനിയിലും ജയിക്കുമെന്ന് സാദിഖലി തങ്ങൾ; ലീഗ് വർഗീയതക്കെതിരെന്ന് കുഞ്ഞാലിക്കുട്ടി

Published : Apr 30, 2024, 12:14 PM IST
പ്രതികരണങ്ങൾ ആശാവഹം, പൊന്നാനിയിലും ജയിക്കുമെന്ന് സാദിഖലി തങ്ങൾ; ലീഗ് വർഗീയതക്കെതിരെന്ന് കുഞ്ഞാലിക്കുട്ടി

Synopsis

ഇപി ജയരാജനുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിക്കാതെ പികെ കുഞ്ഞാലിക്കുട്ടി

ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് യുഡിഎഫ് വലിയ പ്രതീക്ഷയിലാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. കിട്ടുന്ന പ്രതികരണങ്ങൾ ആശാവഹമാണെന്നും പൊന്നാനിയിലടക്കം യുഡിഎഫ് മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്തും പൊന്നാനിയിലും യുഡിഎഫ് വോട്ടുകൾ കൃത്യമായി പോൾ ചെയ്തെന്ന് പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. വടകരയിൽ വർഗീയ പ്രചാരണം നടന്നിട്ടില്ല. ലീഗ് അത്തരം കാര്യങ്ങൾ ചെയ്യാറില്ല. ഒരു കാലത്തും മുസ്ലിം ലീഗ് വിഭാഗീയ പ്രചാരണം നടത്തിയിട്ടില്ല. ബാബരി സംഭവം ഉണ്ടായപ്പോൾ പോലും വർഗീതക്ക് എതിരെ നിന്നവരാണ് മുസ്ലിം ലീഗ്. ഇപി ജയരാജന്റെ കാര്യത്തിൽ കൂടുതൽ പ്രതികരിക്കാനില്ല. ഇതിലെ വിശദീകരണമൊക്കെ അവരോട്  (എൽഡിഎഫിനോട്) ചോദിക്കുന്നതാണ് നല്ലതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. 
 

PREV
Read more Articles on
click me!

Recommended Stories

രണ്ടു വയസ്സുള്ള കുഞ്ഞിൻ്റെ തിരോധാനത്തിൽ വൻ വഴിത്തിരിവ്; കുഞ്ഞിനെ അമ്മയും മൂന്നാം ഭർത്താവും ചേർന്ന് കൊലപ്പെടുത്തിയതായി കണ്ടെത്തി
തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങൾ വിൽപനക്ക് വച്ചവരും പണം നൽകി കണ്ടവരും കുടുങ്ങും, ഐപി അഡ്രസുകൾ കിട്ടി