ശ്രീറാം വെങ്കിട്ടരാമനെ കളക്ടറാക്കിയത് നിയമവാഴ്ചയോടുള്ള വെല്ലുവിളി: കുഞ്ഞാലിക്കുട്ടി

Published : Jul 29, 2022, 04:34 PM IST
ശ്രീറാം വെങ്കിട്ടരാമനെ കളക്ടറാക്കിയത്  നിയമവാഴ്ചയോടുള്ള വെല്ലുവിളി: കുഞ്ഞാലിക്കുട്ടി

Synopsis

നാട്ടിലെന്തൊക്കെ നടന്നാലും തങ്ങളിങ്ങനെയൊക്കയേ ചെയ്യൂ എന്ന സർക്കാർ മനോഭാവം ഭരണകൂട ധാർഷ്ട്യമാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

കോഴിക്കോട്:  മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ മദ്യലഹരിയില്‍ വാഹനമിടിച്ച് കൊലപ്പെടുത്തി കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്റ്ററാക്കിയത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന്   പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ. ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനെ ഏതു പോസ്റ്റിലേക്കും സർക്കാരിന് നിയമിക്കാം. പക്ഷെ ശ്രീറാം വെങ്കിട്ടരാമന്‍ ഒരു കൊലപാതകക്കേസിൽ ആരോപണ വിധേയനാണെന്ന് സര്‍ക്കാര്‍ ഓര്‍മിക്കണമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

 ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാകളക്റ്ററാക്കിയതിൽ പ്രതിഷേധിച്ച് കെ.യു.ഡ.ബ്ല്യുജെ-കെ.എൻ.ഇ.എഫ് നേതൃത്വത്തിൽ കോഴിക്കോട്  നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു കുഞ്ഞാലിക്കുട്ടി. ഒരു മാധ്യമപ്രവർത്തകനെ പാതിരാത്രിയിൽ മദ്യപിച്ച് വാഹനമോടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ശ്രീറാം. പൊതു സമൂഹം ഇതെല്ലാം തിരിച്ചറിയുന്നുണ്ട്. നാട്ടിലെന്തൊക്കെ നടന്നാലും തങ്ങളിങ്ങനെയൊക്കയേ ചെയ്യൂ എന്ന സർക്കാർ മനോഭാവം ഭരണകൂട ധാർഷ്ട്യമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

പൊതുസമൂഹത്തിന്റെ മുഖത്താണ് ഇത്തരമൊരു നടപടിയിലൂടെ സർക്കാർ കരിവാരിതേച്ചിരിക്കുന്നത്. യു.ഡി.എഫും മുസ്ലീം ലീഗും ഇത്തരമൊരു നിയമനത്തെ ഒരുതരത്തിലും അനുവദിക്കില്ല. സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. കെ.യു.ഡബ്ല്യു.ജെ ജില്ലാ പ്രസിഡന്റ് ഫിറോസ് ഖാൻ,സെക്രട്ടറി പി.എസ്. രാകേഷ്,  കെ.യു.ഡബ്യു.ജെ. മുൻ സംസ്ഥാന പ്രസിഡന്റ് കമാൽ വരദൂർ, കെ.എൻ. ഇ.എഫ്. ജില്ലാ വൈസ് പ്രസിഡന്റ് സി. രതീഷ് കുമാർ, കെ.യു.ഡബ്ല്യു.ജെ. സംസ്ഥാന കമ്മിറ്റി അംഗം എം.വി. ഫിറോസ്, ജില്ലാ ട്രഷറർ പി.വി. നജീബ് എന്നിവർ സംസാരിച്ചു.

Read More : ശ്രീരാം വെങ്കട്ടരാമന്റെ നിയമനത്തിൽ ക്യാപ്സൂളുമായി സുന്നി പ്രഭാഷകൻ, പിന്നിൽ നിന്ന് കുത്തല്ലെയെന്ന് അണികൾ

ശ്രീറാമിനെ ബഹിഷ്കരിച്ച് കോണ്‍ഗ്രസും മുസ്ലീംലീഗും; നെഹ്റു ട്രോഫി കമ്മിറ്റി യോഗത്തിൽ പങ്കെടുക്കില്ല 

ആലപ്പുഴ: ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനെതിരെ (Sriram Venkitaraman IAS) നിലപാട് കടുപ്പിച്ച് കോണ്‍ഗ്രസും മുസ്ലീം ലീഗും. ആലപ്പുഴ ജില്ലാ കളക്ടറായി ശ്രീറാം വെങ്കിട്ടരാമൻ അധ്യക്ഷത വഹിക്കുന്ന ഔദ്യോഗിക പരിപാടി ബഹിഷ്കരിക്കുകയാണെന്ന് ഇരുപാര്‍ട്ടികളും പ്രഖ്യാപിച്ചു. 

നാളെ നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളി കമ്മിറ്റി യോഗമാണ് കോൺഗ്രസും മുസ്ലീം ലീഗും ബഹിഷ്കരിക്കുന്നത്. പത്രപ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ   ശ്രീറാമിനെ കലക്ടറായി നിയമിച്ചതിലുള്ള  പ്രതിഷേധത്തിന്റെ ഭാഗമായാണ് ബഹിഷ്കരണം.

Read More : ശ്രീറാമിനെതിരെ ലീഗിന്‍റെ പ്രതിഷേധം ,ബഷീറിന്‍റെ സഹപാഠികളുടെ സത്യഗ്രഹം,കളക്ടറുടെ യോഗം ബഹിഷ്കരിച്ച് പ്രതിപക്ഷം

ജില്ലാ കലക്ടർ എന്ന നിലയിൽ ശ്രീറാം വെങ്കിട്ടരാമനാണ് നെഹ്റു ട്രോഫി വള്ളംകളി കമ്മിറ്റിയുടെ ചെയർമാൻ.  വള്ളംകളിയുടെ വിജയകരമായ നടത്തിപ്പിനായി വിവിധ  രാഷ്ട്രീയ കക്ഷി പ്രതിനിധികൾ ഉൾപ്പെടുന്ന യോഗം ആലപ്പുഴ ജില്ലാ കളക്ടര്‍ വിളിച്ചു ചേര്‍ക്കാറുണ്ട്. ഈ യോഗങ്ങളിൽ രാഷ്ട്രീയം മാറ്റിവച്ച് എല്ലാവരും ഒരുമിച്ച് സഹകരിക്കുന്നതായിരുന്നു ഇതുവരെയുള്ള പതിവ്. കളക്ടറോടുള്ള എതിര്‍പ്പ് മൂലം ഇതാദ്യമായിട്ടാണ് രാഷ്ട്രീയ കക്ഷികൾ യോഗത്തിൽ നിന്നും വിട്ടു നിൽക്കേണ്ടി വരുന്നത്. 

PREV
click me!

Recommended Stories

രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസ്; അറസ്റ്റ് തടയാതെ കോടതി, മുൻകൂർ‌ ജാമ്യാപേക്ഷയിൽ വിശദമായ വാദം തിങ്കളാഴ്ച
വർക്കലയിൽ പ്രിന്റിം​ഗ് പ്രസിലെ മെഷീനിൽ സാരി കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം