
കണ്ണൂര്‍: വൈദ്യുതി വകുപ്പുമന്ത്രിയായിരുന്ന കാലത്തെ പിണറായി വിജയന്റെ ഫോട്ടോ പങ്കുവച്ച് സിപിഐഎം നേതാവ് പികെ ശ്രീമതി. പിണറായിയുടെ മനസിന്റെ വലിപ്പവും നൈര്‍മ്മല്യവും മനസിലാക്കാന്‍ ഈ ഫോട്ടോ മാത്രം നോക്കിയാല്‍ മതിയെന്ന് ശ്രീമതി പറയുന്നു.
പികെ ശ്രീമതി പറഞ്ഞത്: ''1996ലെ ഒരു ഫോട്ടോ. കേരളത്തിന്റെ മുഖ്യമന്ത്രി സ. പിണറായിയുടെ മനസ്സിന്റെ വലിപ്പവും നൈര്‍മ്മല്യവും മനസിലാക്കാന്‍ ഈ ഒരു ഫോട്ടോ മാത്രം നോക്കിയാല്‍ മതി. പെരളശേരി ഹയര്‍ സെക്കന്ററിക്കു വേണ്ടി നിര്‍മ്മിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തതിനുശേഷം ഇലക്ട്രിസിറ്റി സഹകരണ വകുപ്പ്മന്ത്രിയായിരുന്ന അദ്ദേഹം മാറിനില്‍ക്കാതെ ഒരു ചെറിയ കമ്പ്യൂട്ടര്‍ റൂം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മാത്രമായ ഞാന്‍ ഉദ്ഘാടനം ചെയ്യുന്നത് നോക്കി സ. എം. വി ജയരാജന്‍ പറഞ്ഞ എന്തോ തമാശകേട്ട് നിഷ്‌ക്കളങ്കമായി ചിരിക്കുന്നതാണ് ഫോട്ടോ. കാല്‍ നൂറ്റാണ്ടിലേറെയായിട്ടും ഒരുകോട്ടവും ഫോട്ടോവിനു സംഭവിച്ചിട്ടില്ല. ''
മുഖ്യമന്ത്രി പിണറായി വിജയന്റെ 78-ാം പിറന്നാളാണ് ഇന്ന്. പതിവ് പോലെ ആഘോഷങ്ങളിലാതെയാണ് മുഖ്യമന്ത്രിക്ക് പിറന്നാള്‍ ദിനം. ഔദ്യോഗിക രേഖകള്‍ പ്രകാരം 1945 മാര്‍ച്ച് 21നാണ് പിണറായി വിജയന്റെ പിറന്നാള്‍. എന്നാല്‍ യഥാര്‍ത്ഥ ജന്മദിനം 1945 മെയ് 24 എന്ന് പിണറായി വിജയന്‍ തന്നെയായിരുന്നു അറിയിച്ചത്. 2016 -ല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ തലേ ദിവസമായിരുന്നു പിറന്നാള്‍ ദിനത്തിലെ സസ്‌പെന്‍സ് പിണറായി അവസാനിപ്പിച്ചത്. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, നടന്‍മാരായ മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവരും മുഖ്യമന്ത്രിക്ക് ജന്മദിനാശംസകള്‍ അറിയിച്ചു.
സർവീസ് നിർത്തി സമരത്തിനില്ല, അനിശ്ചിതകാല നിരാഹാര സമരം ജൂൺ അഞ്ച് മുതൽ; ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam