'അത് ഇനിയും ഓർക്കാത്തവരുണ്ടെങ്കിൽ വിനാശകാലെ വിപരീതബുദ്ധി എന്നേ പറയാൻ കഴിയൂ'; ഇഎൻ സുരേഷ് ബാബുവിനെതിരായ ലൈംഗിക പീഡന പരാതിയിൽ പികെ ശ്രീമതി

Published : Oct 07, 2026, 04:52 PM IST
P K Sreemathi Teacher

Synopsis

പെൺകുട്ടികളെയോ സ്ത്രീകളെയോ പീഢിപ്പിച്ചവർ എത്ര ഉന്നതരാരായാലും അവർക്കെതിരെ നിർദ്ദാക്ഷിണ്യം നടപടി എടുത്ത പാരമ്പര്യം മാത്രമേ സിപിഎമ്മിനൊള്ളു. അത് ഇനിയും ഓർക്കാത്തവരുണ്ടെങ്കിൽ “വിനാശകാലെ വിപരീതബുദ്ധി “എന്ന് മാത്രേ ഇപ്പോൾ പറയാൻ കഴിയൂവെന്ന് പികെ ശ്രീമതി പറഞ്ഞു

കണ്ണൂർ: പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി ആയിരുന്ന ഇഎൻ സുരേഷ് ബാബുവിനെതിരെ ഉയർന്ന ലൈംഗി പീഡന പരാതിയിൽ പ്രതികരണവുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതി. ഒരു കാര്യം ഞാൻ വ്യക്തമാക്കാം, പെൺകുട്ടികളെയോ സ്ത്രീകളെയോ പീഢിപ്പിച്ചവർ എത്ര ഉന്നതരാരായാലും അവർക്കെതിരെ നിർദ്ദാക്ഷിണ്യം നടപടി എടുത്ത പാരമ്പര്യം മാത്രമേ സിപിഎമ്മിനൊള്ളു. അത് ഇനിയും ഓർക്കാത്തവരുണ്ടെങ്കിൽ “വിനാശകാലെ വിപരീതബുദ്ധി “എന്ന് മാത്രേ ഇപ്പോൾ പറയാൻ കഴിയൂവെന്ന് പികെ ശ്രീമതി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശ്രീമതിയുടെ പ്രതികരണം.

അതേസമയം സുരേഷ് ബാബുവിനെതിരായ പരാതി സിപിഎം പാർട്ടിക്കുള്ളിൽ ഒതുക്കുന്നു എന്ന ആക്ഷേപങ്ങൾക്കിടെയാണ് സിപിഎം വനിതാ നേതാവ് നേതാവ് സുജ സൂസൻ ജോർജും പരസ്യ പ്രതികരണവുമായി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ലൈംഗികാതിക്രമം ഗൗരവതരമായ ക്രിമിനല്‍കുറ്റമാണ്. അതിന് നീതിന്യായസംഹിത നിര്‍ദ്ദേശിക്കുന്ന നിയമനടപടികളുണ്ട്. അതിന് വിധേയമാകുകയും ആക്കുകയുമാണ് വേണ്ടത്. അതിന് മറ്റൊരു ന്യായവുമില്ല, ഒഴിവ് കഴിവുമില്ല- സുജ ഫേസ്ബുക്കിൽ കുറിച്ചു.

എന്നാൽ പാലക്കാട് മുന്‍ ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെതിരെ പരാതികളില്ലെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രതികരിച്ചത്. പാര്‍ട്ടി നടപടിയെന്നത് ശുദ്ധ അസംബന്ധമാണെന്നും ചില വാര്‍ത്താ ശൃംഖലകള്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. സുരേഷ് ബാബുവിനെതിരെ ക്രിമിനല്‍ സ്വഭാവമുള്ള ഒരു പരാതിയും ലഭിച്ചിട്ടില്ല. എന്തുകൊണ്ടാണ് നേതൃമാറ്റം എന്നത് പാലക്കാട് ജില്ലാ ഘടകത്തോട് ചോദിക്കണം എന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഹവാല ഇടപാട് ആരോപണം: മുഹമ്മദ് റിയാസിന്‍റെ സുഹൃത്ത് ഹസൻ വാരിസിൻ്റെ മൊഴി രേഖപ്പെടുത്തി
ചാവക്കാട്ടെ നാലുദിവസം പ്രായമായ കുഞ്ഞിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്താൻ ഉത്തരവിട്ട് കോടതി