ഷീന ഷുക്കൂറിന്റ ഗവേഷണ പ്രബന്ധത്തിനെതിരെ കോപ്പിയടി പരാതി 

Published : Mar 10, 2023, 12:00 AM IST
ഷീന ഷുക്കൂറിന്റ ഗവേഷണ പ്രബന്ധത്തിനെതിരെ കോപ്പിയടി പരാതി 

Synopsis

കെ ശ്രീധരവാര്യരുടെ 'മരുമക്കത്തായം' എന്ന പുസ്തകത്തിലെ ഭാഗങ്ങൾ കോപ്പി അടിച്ചാണ് പ്രബന്ധം തയ്യാറാക്കിയതെന്നാണ് പരാതിയിലെ ആരോപണം.  

തിരുവനന്തപുരം : എം ജി മുൻ പ്രോ വി സിയും കണ്ണൂർ സർവ്വകലാശാല നിയമ പഠന വിഭാഗം മേധാവിയുമായ ഡോ ഷീന ഷുക്കൂറിന്റ ഗവേഷണ പ്രബന്ധത്തിനെതിരെ പരാതി. പ്രബന്ധം കോപ്പി അടിയാണെന്നാരോപിച്ച് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ് ചാൻസ്ലർക്ക് പരാതി നല്കിയത്. ഷീനയെ കണ്ണൂർ സർവ്വകലാശാല നിയമ പഠന മേധാവി സ്ഥാനത്തു നിന്നും മാറ്റണമെന്ന ആവശ്യവും പരാതിയിൽ ഉന്നയിച്ചു. കെ ശ്രീധര വാര്യരുടെ മരുമക്കത്തായം എന്ന പുസ്തകത്തിലെ ഭാഗങ്ങൾ കോപ്പി അടിച്ചുവെന്നാണ് പരാതി. കേരളത്തിലെയും ലക്ഷ ദ്വീപിലെയും മുസ്ലിം കുടുംബ നിയമത്തിന്റെ സാധുതയും പ്രയോഗവും എന്ന വിഷയത്തിൽ 2009 ൽ തമിഴ് നാട് അംബേദ്‌കർ സർവ്വകലാശാലയിൽ നിന്നാണ് ഷീന ഷുകൂർ പി എച്ച് ഡി നേടിയത്. 

 

PREV
click me!

Recommended Stories

ഇന്ന് വിധിയെഴുതും: തദ്ദേശപ്പോരിൻ്റെ രണ്ടാം ഘട്ടത്തിൽ ഏഴ് ജില്ലകൾ, ആവേശത്തിൽ മുന്നണികൾ
നടിയെ ആക്രമിച്ച കേസിൽ പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിക്കുമോ ? പൾസർ സുനി അടക്കം 6 പ്രതികളുടെ ശിക്ഷ നാളെ, തെളിഞ്ഞത് ബലാത്സംഗമടക്കം കുറ്റം