തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യം: മന്ത്രി ബിന്ദുവിനെതിരായ തോമസ് ഉണ്ണിയാടന്റെ ഹർജി തള്ളി

Published : Apr 12, 2023, 02:39 PM IST
തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യം: മന്ത്രി ബിന്ദുവിനെതിരായ തോമസ് ഉണ്ണിയാടന്റെ ഹർജി തള്ളി

Synopsis

ജനങ്ങളെ കബളിപ്പിച്ച് വോട്ട് നേടിയെന്നാണ് ഹർജിയിൽ തോമസ് ഉണ്ണിയാടൻ ആരോപിച്ചത്

കൊച്ചി: മന്ത്രി ആർ ബിന്ദുവിന്റെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് എതിർസ്ഥാനാർത്ഥി തോമസ് ഉണ്ണിയാടൻ നൽകിയ ഹർജി തള്ളി. ഹർജിയിൽ മതിയായ വസ്തുതകൾ ഇല്ലെന്ന് ജസ്റ്റിസ് സോഫി തോമസ് ചൂണ്ടിക്കാട്ടി. പ്രൊഫസർ അല്ലാതിരിന്നിട്ടും പ്രൊഫസർ എന്ന പേരിൽ വോട്ട് ചോദിച്ചു ജനങ്ങളെ കബളിപ്പിച്ച് വോട്ട് നേടിയെന്നാണ് ഹർജിയിൽ ആരോപിച്ചത്. ഇതുമായി ബന്ധപ്പെട്ട് മന്ത്രി ആർ ബിന്ദുവിന്‍റെ തടസ്സവാദം കോടതി അംഗീകരിച്ചു.

PREV
Read more Articles on
click me!

Recommended Stories

നാളിതുവരെയുള്ള ദിലീപിന്‍റെ നിലപാട് തള്ളി പൾസർ സുനി, നടിയെ ആക്രമിച്ച കേസിൽ അതിനിർണായക വിധി അറിയാൻ മണിക്കൂറുകൾ മാത്രം; ഉറ്റുനോക്കി രാജ്യം
'സമാനതകളില്ലാത്ത ധൈര്യവും പ്രതിരോധവും, നീതി തേടിയ 3215 ദിവസത്തെ കാത്തിരിപ്പ്'; നിർണ്ണായക വിധിക്ക് മുന്നേ 'അവൾക്കൊപ്പം' കുറിപ്പുമായി ഡബ്ല്യുസിസി