പ്ലസ് വൺ സീറ്റ് പ്രതിസന്ധി; കെഎസ്‌യു നടത്തിയ മാർച്ചിൽ സംഘർഷം, ജലപീരങ്കി പ്രയോഗിച്ച് പൊലീസ്

Published : Jun 19, 2024, 01:26 PM ISTUpdated : Jun 19, 2024, 01:30 PM IST
പ്ലസ് വൺ സീറ്റ് പ്രതിസന്ധി; കെഎസ്‌യു നടത്തിയ മാർച്ചിൽ സംഘർഷം, ജലപീരങ്കി പ്രയോഗിച്ച് പൊലീസ്

Synopsis

പാലക്കാട്, കണ്ണൂര്‍ ജില്ലകളിലെ കെഎസ്‍യു നടത്തിയ മാർച്ചിലാണ് പൊലീസും പ്രവർത്തകരും തമ്മിലാണ് സംഘ‍ർഷമുണ്ടായത്. പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

കണ്ണൂര്‍/ പാലക്കാട്: മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധിച്ച് വിവിധ ജില്ലകളിൽ കെഎസ്‌യു നടത്തിയ മാർച്ചിൽ സംഘർഷം. പാലക്കാട്, കണ്ണൂര്‍ ജില്ലകളിലെ കെഎസ്‍യു നടത്തിയ മാർച്ചിലാണ് പൊലീസും പ്രവർത്തകരും തമ്മിലാണ് സംഘ‍ർഷമുണ്ടായത്. പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കണ്ണൂരിൽ ഒരു വിഭാഗം പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. അറസ്റ്റ് ചെയ്ത് നീക്കിയവരെ കൊണ്ടുപോവുകയായിരുന്ന പൊലീസ് വാഹനം തടയാനും പ്രവർത്തകർ ശ്രമിച്ചു. പാലക്കാട് ബാരിക്കേഡിന് മുകളിൽ കയറിയും കെഎസ്‍യു പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

മലബാറില്‍ കൂടുതല്‍ പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌യു നടത്തുന്ന സമരത്തിന്‍റെ ഭാഗമായി ഇന്നലെ കോഴിക്കോട് ഹയര്‍സെക്കന്‍ററി റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടറെ കെഎസ്‌യു പ്രവര്‍ത്തകര്‍ ഉപരോധിച്ചിരുന്നു. എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടിയിട്ടും രണ്ടാം ഘട്ട അലോട്ട്മെന്‍റില്‍ സീറ്റ് കിട്ടാത്ത രണ്ട് വിദ്യാര്‍ത്ഥികളുമായാണ് കെഎസ്‌യു പ്രവര്‍ത്തകരെത്തിയത്. റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് മുന്നില്‍ പ്രതിഷേധിച്ച പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ പിന്നീട് ഓഫീസിന് മുന്നില്‍ കുത്തിയിരുന്നു. പൊലീസെത്തി പ്രവര്‍ത്തകരെ നീക്കാന്‍ ശ്രമത്തിനിടെ സംഘര്‍ഷവുമുണ്ടായി.

PREV
click me!

Recommended Stories

ജനാധിപത്യ പ്രക്രിയയുടെ അടിത്തട്ട്, കേരളത്തിന്റെ നിർണായക രാഷ്ട്രീയ അങ്കം; തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചരിത്രം അറിയാം
വി സി നിയമന തർക്കത്തില്‍ അനുനയ നീക്കവുമായി സർക്കാർ; നിയമമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും ഗവർണറെ നാളെ കാണും