അമ്പൂരിയിൽ പ്ലസ് വൺ വിദ്യാർഥിയെ മർദ്ദിച്ച സംഭവം; അഞ്ച് പേര്‍ പിടിയിൽ

Web Desk   | Asianet News
Published : Dec 31, 2021, 02:07 PM ISTUpdated : Dec 31, 2021, 02:10 PM IST
അമ്പൂരിയിൽ പ്ലസ് വൺ വിദ്യാർഥിയെ മർദ്ദിച്ച സംഭവം;  അഞ്ച് പേര്‍ പിടിയിൽ

Synopsis

രാഹുല്‍, വിഷ്ണു, സുബിൻ, വിനീഷ്, അക്ഷയ് എന്നിവരെയാണ് നെയ്യാര്‍ഡാം പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം ഇവര്‍ ഒളിവിലായിരുന്നു.

തിരുവനന്തപുരം: അമ്പൂരിയിൽ (Amboori)  പ്ലസ് വൺ വിദ്യാർഥിയെ മദ്യപസ൦ഘ൦ കെട്ടിയിട്ട് കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവത്തിൽ അഞ്ച് പേര്‍ അറസ്റ്റിലായി. രാഹുല്‍, വിഷ്ണു, സുബിൻ, വിനീഷ്, അക്ഷയ് എന്നിവരെയാണ് നെയ്യാര്‍ഡാം പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം ഇവര്‍ ഒളിവിലായിരുന്നു.

ഞായാറാഴ്ച ബന്ധുവിന്റെ വീടിന് സമീപത്തെ വെള്ളച്ചാട്ടത്തിൽ കുളിക്കാൻ പോയ വിദ്യാർഥിയെയാണ് മദ്യപസ൦ഘ൦ ക്രൂരമായി മർദിച്ചത്. അവശനായ വിദ്യാർഥിയുടെ ദേഹത്ത് കത്തികൊണ്ട് വരഞ്ഞതിന്റെ പാടുകളുണ്ട്. മൂന്നുമണിക്കൂര്‍ കെട്ടിയിട്ട് മര്‍ദിച്ചെന്നാണ് പരാതി. മര്‍ദനത്തിന്റെ ദൃശ്യങ്ങൾ മൊബൈലില്‍ പകര്‍ത്തി. കുട്ടി മദ്യവും വെട്ടുകത്തിയും പിടിച്ചുകൊണ്ട് നിൽക്കുന്ന ചിത്രങ്ങൾ പകർത്തുകയും, ആരോടെങ്കിലും പറഞ്ഞാൽ സമൂഹമാധ്യമങ്ങളിലൂടെ ചിത്രം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

പതിനഞ്ചോളം ആളുകൾ സംഘത്തിൽ ഉണ്ടായിരുന്നതായാണ് വിദ്യാർഥി പറയുന്നത്. വെള്ളം ആവശ്യപ്പെട്ടപ്പോള്‍ അവർ ആറ്റിലെ വെള്ളം നൽകി. ജീവനോടെ കുഴിച്ചിടുമെന്ന് ഭീഷണിപ്പെടുത്തി. സംഭവ ദിവസം തന്നെ പൊലീസിനെ സമീപിച്ചെങ്കിലും കേസെടുക്കാൻ തയ്യാറായില്ലെന്ന് ആരോപണവും ഉയർന്നിരുന്നു. ഈ ആരോപണം പൊലീസ് നിഷേധിച്ചതിനു പിന്നാലെയാണ് ഇപ്പോൾ അഞ്ച് പേർ അറസ്റ്റിലായെന്ന വിവരം പുറത്തു വന്നിരിക്കുന്നത്. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാലക്കാട് നഗരസഭയിൽ ബിജെപി മുന്നേറ്റം; വിജയാഘോഷം തുടങ്ങി പ്രവര്‍ത്തകര്‍
തൃശ്ശൂരിൽ അട്ടിമറിയോ? യുഡിഎഫിന് വൻ മുന്നേറ്റം, എൻഡിഎ രണ്ടാമത്; ലീഡ് നിലയിൽ പിന്നിൽ എൽഡിഎഫ്