കേരളത്തിന് മോദിയുടെ ഗ്യാരന്‍റി, 'എൻഡിഎയ്ക്ക് ഇത്തവണ അവസരം നൽകിയാൽ വികസനം ഉറപ്പാക്കും'; എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം

Published : Mar 11, 2026, 02:47 PM ISTUpdated : Mar 11, 2026, 03:08 PM IST
PM MODI SPEECH

Synopsis

കേരളത്തിൽ മാറ്റം അനിവാര്യമാണെന്നും ഇത്തവണ എൻഡിഎയ്ക്ക് അവസരം നൽകിയാൽ കേരളത്തിന് വികസനം ഉറപ്പാക്കാമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻഡിഎയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് കൊച്ചിയിലെ കണ്‍വെൻഷൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

കൊച്ചി: കേരളത്തിൽ മാറ്റം അനിവാര്യമാണെന്നും ഇത്തവണ എൻഡിഎയ്ക്ക് അവസരം നൽകിയാൽ കേരളത്തിന് വികസനം ഉറപ്പാക്കാമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻഡിഎയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് കൊച്ചിയിലെ കണ്‍വെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. കേരളത്തിന് മോദിയുടെ ഗ്യാരണ്ടിയുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇത്തവണ എൻഡിഎയ്ക്ക് അഞ്ചു വർഷം നിങ്ങളെ സേവിക്കാനുള്ള അവസരം നൽകണമെന്നും എൽഡിഎഫ്-യുഡിഎഫ് അവിശുദ്ധ കൂട്ടുക്കെട്ടിൽ നിന്ന് പുറത്തുകടക്കാൻ കേരളം ആഗ്രഹിക്കുന്നുവെന്നും മോദി പറഞ്ഞു. അഴിമതി മാഫിയെയും ചുവപ്പുനാട മാഫിയെയും ഹർത്താൽ മാഫിയയെയും എൻഡിഎ അധികാരത്തിലെത്തിയാൽ തുടച്ചുനീക്കുമെന്നും മോദി പറഞ്ഞു.

ജയ് കേരളം, ജയ് വികസിത കേരളം എന്ന മുദ്രാവാക്യം മുഴക്കിയാണ് മോദി പ്രസംഗം ആരംഭിച്ചത്. യു ഡി എഫും എൽഡിഎഫും രണ്ടല്ല ഒന്നാണ്. വികസിത കേരളം സൃഷ്ടിക്കാൻ എൻഡിഎയ്ക്ക് മാത്രമേ കഴിയുകയുള്ളു. കേരളത്തിന്‍റെ സ്വപ്നത്തിനും പാരമ്പര്യത്തിനുമുള്ള അംഗീകാരമാണ് കേരളം എന്ന പേര്. തൃശൂർ ജനതയും തിരുവനന്തപുരം ജനതയും എൻഡിഎയെ വിശ്വാസത്തിലെടുത്തു. ഇനി മുഴുവൻ കേരളവും എൻ ഡി എ യെ വിശ്വാസത്തിലെടുക്കാൻ പോവുകയാണ്. എൽഡിഎഫ്-യുഡിഎഫ് അവിശുദ്ധ കൂട്ടുകെട്ടിൽ നിന്ന് പുറത്തുകടക്കാൻ കേരളം ആഗ്രഹിക്കുകയാണ്. അനുകൂല ഘടകങ്ങൾ ഉണ്ടായിട്ടും കേരളത്തിന് കിട്ടേണ്ട വികസനം ഉണ്ടായിട്ടില്ല. ഇതിന് കാരണം മാറി മാറി ഭരിച്ച എൽഡിഎഫും യുഡിഎഫുമാണ്. എൽഡിഎഫും യുഡിഎഫും കേരളത്തിലെ യുവാക്കളെ വഞ്ചിച്ചു. കോൺഗ്രസിന്‍റെ യുവാക്കൾക്ക് ഡ്രോൺ സാങ്കേതിക വിദ്യയിൽ ഇന്ത്യ എവിടെ എത്തിയെന്നു പോലും അറിയില്ല. കേരളത്തിലെ സ്റ്റാർട്ടപ്പുകളിൽ ഡ്രോൺ സാങ്കേതിക വിദ്യ വളരുന്നതിനെക്കുറിച്ച് അവർക്ക് അറിയില്ല. കേരളത്തിൽ നിക്ഷേപങ്ങൾ കൂട്ടും. ഹർത്താൽ മാഫിയയെയും അഴിമതി മാഫിയയെയും ബിജെപി തുടച്ചു നീക്കും. എഐ സാങ്കേതിക വിദ്യയുടെ കേന്ദ്രമായി കേരളത്തെ മാറ്റും. മത്സ്യ തൊഴിലാളികൾക്കും കിസാൻ ക്രഡിറ്റ് നൽകിയ സർക്കാരാണ് ബിജെപിയുടെ കേന്ദ്ര സർക്കാർ. മത്സ്യ തൊഴിലാളികൾക്ക് അഞ്ചു ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ കേന്ദ്ര സർക്കാർ നൽകി. മത്സ്യ തൊഴിലാളി മേഖല ശക്തിപ്പെടുത്താനുള്ള പരിഗണനയുടെ തെളിവാണ് വിഴിഞ്ഞം തുറമുഖം.

ഗള്‍ഫിലെ പ്രശ്നം പരാമര്‍ശിച്ച് മോദി

 

ലക്ഷക്കണക്കിന് ഭാരതീയർ ഗൾഫിലുണ്ടെന്നും അവരെ സുരക്ഷിതരാക്കാനുള്ള എല്ലാ ശ്രമങ്ങളും കേന്ദ്ര സർക്കാർ നടത്തുന്നുണ്ടെന്നും മോദി പറഞ്ഞു. ഗൾഫ് സംഘർഷത്തിലെ ഇന്ത്യക്കാരുടെ ആശങ്കകൾക്കിടയിലും കോൺഗ്രസ് രാഷ്ട്രീയം കളിക്കുകയാണ്. മോദിയെ വിമർശിച്ച് റീലുണ്ടാക്കാനുള്ള വ്യഗ്രതയിലാണ് കോൺഗ്രസ്. രാജ്യത്തെ സ്വയം പര്യാപ്തമാക്കാനുള്ള ശ്രമങ്ങളെ കോൺഗ്രസും സി പി എമ്മും തകർക്കാൻ ശ്രമിക്കുന്നു. യുദ്ധ സമയത്ത് പോലും കോൺഗ്രസും ഇടതുപക്ഷവും അപവാദ പ്രചരണം നടത്തുകയാണ്. ഫാദർ ടോം ഉഴുന്നാലിന്‍റെ മോചനവും മോദി പരാമര്‍ശിച്ചു.അഴിമതി നടത്തുന്നതിലും വികസനം തടയുന്നതിലും വ്യവസായം തകർക്കുന്നതിലും എൽഡിഎഫും യുഡിഎഫും പങ്കാളികളാണെന്നും മോദി പറഞ്ഞു.

 

ശബരിമല സ്വര്‍ണക്കൊള്ളയിൽ രണ്ട് മുന്നണികളും പങ്കാളികള്‍

 

ശബരിമല സ്വര്‍ണക്കൊള്ളയിൽ രണ്ട് മുന്നണികളും പങ്കാളികളാണെന്ന് മോദി വിമര്‍ശിച്ചു. യുഡ‍ിഎഫ് കാലത്ത് സോളാർ അഴിമതിയായിരുന്നു ചർച്ചയെങ്കിൽ എൽഡിഎഫ് കാലത്ത് CMRL അഴിമതിയായിരുന്നു ചര്‍ച്ചയെന്നും മോദി പറഞ്ഞു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് എംഎംസി കോൺഗ്രസായി മാറിയിരിക്കുന്നു. മുസ്ലിം ലീഗ് മാവോ കോൺഗ്രസായി കോൺഗ്രസ് മാറിയിരിക്കുന്നു.അധികാരം കിട്ടാൻ ജമാഅത്തെ ഇസ്ലാമിയുമായി വരെ കൂട്ടു ചേരുന്നുവെന്നും മോദി വിമര്‍ശിച്ചു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ അഭയം തേടി കുംഭമേളയിലെ വൈറൽ താരം മൊണാലിസയും ആൺസുഹൃത്തും
ആളുകേറാമലയിലെ ദുരൂഹ കൊലപാതകത്തിൽ വൻ ട്വിസ്റ്റ്, ഡിഎൻഎ പരിശോധനാഫലം പുറത്ത്; കൊല്ലപ്പെട്ടത് പ്രതിയെന്നു സംശയിച്ചയാൾ