കേരളത്തിനായി ഇന്ന് നരേന്ദ്ര മോദിയുടെ വമ്പൻ പ്രഖ്യാപനമുണ്ടാകുമോ, ആകാംക്ഷയോടെ കാത്തിരിപ്പ്

Published : Jan 23, 2026, 07:39 AM ISTUpdated : Jan 23, 2026, 07:41 AM IST
modi

Synopsis

തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 430 കിലോ മീറ്റർ ദൂരത്തിലായിരിക്കും അതിവേഗപാത. പരമാവധി 200 കി.മീ വേഗയിൽ സഞ്ചരിക്കാം.

തിരുവനന്തപുരം: സിൽവർ ലൈനിന് ബദലായി കൊണ്ടു വരുന്ന അതിവേഗ റെയിൽ പാതയുടെ പ്രഖ്യാപനം പ്രധാനമന്ത്രി നടത്തുമെന്ന് പ്രതീക്ഷ. ഇ ശ്രീധരന്റെ നേതൃത്വത്തിലാണ് ഡിപിആർ തയ്യാറാക്കുന്നതും തുടർ നടപടികളും. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 430 കിലോ മീറ്റർ ദൂരത്തിലായിരിക്കും അതിവേഗപാത. പരമാവധി 200 കി.മീ വേഗയിൽ സഞ്ചരിക്കാം. സ്റ്റാൻഡേഡ് ഗേജിലായിരിക്കും നിര്‍മാണം. ഒരു ലക്ഷംകോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നേരത്തെ കേരളത്തിന്റെ സിൽവർ ലൈൻ പദ്ധതിക്കുള്ള അനുമതി കേന്ദ്രം നിഷേധിച്ചിരുന്നു. ഇ.ശ്രീധരന്റെ മേൽനോട്ടത്തിലായിരിക്കും തുടർ പ്രവർത്തനങ്ങൾ. 

ബിജെപിയുടെ തിരുവനന്തപുരം കോർപ്പറേഷൻ വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്ത് എത്തുമ്പോഴാണ് പദ്ധതി പ്രഖ്യാപനം പ്രതീക്ഷിക്കുന്നത്. വിമാനത്താവളത്തിൽ നിന്ന് പുത്തരിക്കണ്ടത്തേക്ക് റോഡ് ഷോ നടക്കും. വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനവും തിരുവനന്തപുരം നഗരത്തിന്‍റെ വികസന രേഖയും പ്രഖ്യാപിക്കും. അതിവേഗ റെയിൽ പാതയും പ്രധാനമന്ത്രി പ്രഖ്യാപിക്കാൻ സാധ്യത.

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തലസ്ഥാനത്ത് എത്തുമ്പോൾ വിവിധ പദ്ധതികൾ നാടിന് സമർപ്പിക്കാൻ സാധ്യത. പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന പരിപാടിയിൽ വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനവും തിരുവനന്തപുരം നഗരത്തിന്റെ വികസന രേഖയും പ്രഖ്യാപിക്കും. രാവിലെ വിമാനത്താവളത്തിൽ നിന്നും പുത്തരിക്കണ്ടം മൈതാനത്തേക്കുള്ള മോദിയുടെ യാത്ര വൻ റോഡ് ഷോ ആക്കി മാറ്റാനാണ് പാർട്ടി തീരുമാനം. ഔദ്യോഗിക വേദിയിൽ അമൃത് ഭാരത് ട്രെയിനുകളുടെ ഫ്ലാഗ് ഓഫും ഇന്നവേഷൻ ടെക്നോളജി ആൻഡ് ഓൻട്രണർഷിപ്പ് ഹബ്ബിൻ്റെ തറക്കല്ലിടിലും പ്രധാനമന്ത്രി നിർവഹിക്കും. ‌

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എൻഡിഎ സഖ്യത്തിലേക്ക് ചേക്കേറിയത് ഉപാധികളില്ലാതെ; ബിജെപി ന്യൂനപക്ഷങ്ങൾക്ക് എതിരാണെന്നത് മാധ്യമ സൃഷ്ടിയാണെന്ന് സാബു ജേക്കബ്
ശബരിമല സ്വർണക്കൊള്ള: സ്വാഭാവിക ജാമ്യം തേടി മുരാരി ബാബു; കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും