ക്ഷേമവും സൗഖ്യവും ഉണ്ടാവട്ടെ, വിഷു ആശംസകളുമായി പ്രധാനമന്ത്രി

By Web TeamFirst Published Apr 14, 2020, 8:35 AM IST
Highlights

 'എല്ലാവർക്കും ആഹ്ളാദപൂർണമായ വിഷു ആശംസകൾ! പുതുവർഷം പുതിയ പ്രതീക്ഷയും ഊർജവും പ്രദാനംചെയ്യുന്നു'.

ദില്ലി: 'ക്ഷേമവും സൗഖ്യവും ഉണ്ടാവട്ടെ', എല്ലാ മലയാളികൾക്കും ആഹ്ളാദപൂർണമായ വിഷു ആശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിൽ മലയാളത്തിലും ഇംഗ്ലീഷിലുമായാണ് പ്രധാനമന്ത്രിയുടെ വിഷു ആശംസകൾ. 'എല്ലാവർക്കും ആഹ്ളാദപൂർണമായ വിഷു ആശംസകൾ! പുതുവർഷം പുതിയ പ്രതീക്ഷയും ഊർജവും പ്രദാനംചെയ്യുന്നു. എല്ലാവർക്കും ക്ഷേമവും സൗഖ്യവും ഉണ്ടാവട്ടെയെന്ന് അദ്ദേഹം കുറിച്ചു. 

കൊവിഡ് കാലത്ത് ആഘോഷത്തിന്റെ പകിട്ടില്ലാതെയാണ് മലയാളികള്‍ വിഷുവിനെ വരവേല്‍ക്കുന്നത്. സമൃദ്ധിയുടേയും സന്തോഷത്തിന്റേയും നല്ലകാലം വീണ്ടും വരുമെന്ന പ്രത്യാശയോടെയായിരുന്നു ഇക്കുറി കണികാണല്‍. പ്രളയവും വരള്‍ച്ചയും അടക്കം എണ്ണമറ്റ പ്രതിസന്ധികള്‍ കടന്നു പോന്ന മലയാളിക്ക് അതിജീവന ചരിത്രത്തിലെ പുതിയഅധ്യായമാണ് കൊവിഡ് കാലത്തെ വിഷു.
 

എല്ലാവർക്കും ആഹ്ളാദപൂർണമായ വിഷു ആശംസകൾ! പുതുവർഷം പുതിയ പ്രതീക്ഷയും ഊർജവും പ്രദാനംചെയ്യുന്നു. എല്ലാവർക്കും ക്ഷേമവും സൗഖ്യവും ഉണ്ടാവട്ടെ.

Happy Vishu to everyone! A new year brings new hope and new energy. May the coming year bring good health and well-being in everyone’s lives.

— Narendra Modi (@narendramodi)
click me!