ആരാണ് മുസ്ലിം രാഷ്ട്ര വാദം ഉന്നയിക്കുന്നതെന്ന് ശൈലജ പറയണം, എതിര്‍ക്കുന്നവരുടെ കൂടെ ലീഗുമുണ്ടാകും: പിഎംഎ സലാം

Published : Jul 10, 2024, 02:14 PM IST
ആരാണ് മുസ്ലിം രാഷ്ട്ര വാദം ഉന്നയിക്കുന്നതെന്ന് ശൈലജ പറയണം, എതിര്‍ക്കുന്നവരുടെ കൂടെ ലീഗുമുണ്ടാകും: പിഎംഎ സലാം

Synopsis

കുറ്റവാളിയെ പറയുമ്പോൾ ഭയപ്പെട്ട് നിരപരാധിയെയും ചേർത്ത് പറയുകയാണ് സിപിഎം. കെകെ ശൈലജയുടെ കയ്യിൽ എന്ത് തെളിവാണ് ഇക്കാര്യത്തിൽ ഉള്ളതെന്നും സലാമിൻ്റെ ചോദ്യം

തിരുവനന്തപുരം: ഹിന്ദു രാഷ്ട്ര വാദം ഉന്നയിക്കുന്നവരെ എതിര്‍ക്കുന്നതിനൊപ്പം മുസ്ലിം രാഷ്ട്ര വാദം ഉന്നയിക്കുന്നവരെയും എതിര്‍ക്കണമെന്ന സിപിഎം കേന്ദ്ര കമ്മിറ്റിയംഗം കെകെ ശൈലജയുടെ നിയമസഭയിലെ പ്രസ്താവനക്കെതിരെ ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം. ആരാണ് രാജ്യത്ത് മുസ്ലിം രാഷ്ട്ര വാദം ഉന്നയിക്കുന്നതെന്ന്  പറയാനുള്ള ഉത്തരവാദിത്വം കെകെ ശൈലജ കാണിക്കണമെന്ന് സലാം പറഞ്ഞു. തൂക്കം ഒപ്പിക്കാനുള്ള പരിപാടി സിപിഎം നിർത്തണം. കുറ്റവാളിയെ പറയുമ്പോൾ ഭയപ്പെട്ട് നിരപരാധിയെയും ചേർത്ത് പറയുകയാണ് സിപിഎം. കെകെ ശൈലജയുടെ കയ്യിൽ എന്ത് തെളിവാണ് ഇക്കാര്യത്തിൽ ഉള്ളത്? ശൈലജ പറയുന്നത് നുണയാണ്. ആരെങ്കിലും അബദ്ധത്തിൽ പോലും അങ്ങനെയൊരു ആവശ്യം ഉന്നയിച്ചാൽ അതിനെ എതിർക്കുന്നവരുടെ കൂട്ടത്തിൽ മുസ്ലിം ലീഗ് ഉണ്ടാകുമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

PREV
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി
ദിലീപിനെ വെറുതെവിട്ട കേസ് വിധിക്ക് പിന്നാലെ പ്രതികരണവുമായി അഖിൽ മാരാര്‍, 'സത്യം ജയിക്കും, സത്യമേ ജയിക്കൂ..'