കോഴിക്കോട് നഗരസഭാ അക്കൗണ്ട് തട്ടിപ്പ്: മുഖ്യപ്രതി റിജിൽ പിടിയിൽ

Published : Dec 14, 2022, 06:47 PM IST
കോഴിക്കോട് നഗരസഭാ അക്കൗണ്ട് തട്ടിപ്പ്: മുഖ്യപ്രതി റിജിൽ പിടിയിൽ

Synopsis

കോഴിക്കോട് ചാത്തമംഗലത്തിനടുത്ത് ഏരിമലയിലെ ബന്ധുവീട്ടിൽ നിന്നാണ് ക്രൈംബ്രാഞ്ച് റിജിലിനെ പിടികൂടിയത്. കസ്റ്റഡിയിലെടുത്ത റിജിലിനെ കോഴിക്കോട് ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് എത്തിക്കും. 

കോഴിക്കോട്: കോഴിക്കോട് നഗരസഭയുടെ അക്കൗണ്ടുകളിൽ ക്രമക്കേട് നടത്തി 12 കോടിയിലേറെ രൂപ തട്ടിയെടുത്ത കേസിൽ പ്രതിയായ പഞ്ചാബ് നാഷണൽ ബാങ്ക് ജീവനക്കാരൻ റിജിലിനെ ക്രൈം ബ്രാഞ്ച് പിടികൂടി. കോഴിക്കോട് ചാത്തമംഗലത്തിനടുത്ത് ഏരിമലയിലെ ബന്ധുവീട്ടിൽ നിന്നാണ് ക്രൈംബ്രാഞ്ച് റിജിലിനെ പിടികൂടിയത്. കസ്റ്റഡിയിലെടുത്ത റിജിലിനെ കോഴിക്കോട് ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് എത്തിക്കും. 

അതേസമയം തട്ടിപ്പിലൂടെ നഷ്ടപ്പെട്ട തുക‍ കോഴിക്കോട് നഗരസഭയ്ക്ക് പഞ്ചാബ് നാഷണൽ ബാങ്ക് തിരികെ നൽകി. 10.7 കോടി രൂപയാണ് ബാങ്ക് നഗരസഭയ്ക്ക് തിരികെ നൽകിയത്. ഇന്ന് ചേർന്ന ബാങ്ക് ഡയറക്ടർ ബോർഡിൻ്റെ തീരുമാന പ്രകാരമാണ് പണം തിരിച്ചു നൽകിയത്. കോർപ്പറേഷന്റെ 8 അക്കൗണ്ടുകളിൽ നിന്നായി 12.68 കോടി രൂപയായിരുന്നു റിജിൽ തട്ടിയെടുത്തത്. ഇതിൽ രണ്ടു കോടി 53 ലക്ഷം രൂപ നേരത്തെ ബാങ്ക് നഗരസഭയ്ക്ക് തിരികെ നൽകിയിരുന്നു. 

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം