
തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നും പോക്സോ കേസ് പ്രതി ജയിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ചു. സെൻട്രൽ ജയിലിലെ 11ാം ബ്ലോക്കിൽ നിന്നും ചാടിയ പ്രതി പക്ഷെ 12ാം ബ്ലോക്കിലേക്കാണ് എത്തിയത്. ജയിലിൽ സിനിമാ പ്രദർശനം നടക്കുന്നതിനിടെയാണ് യദുകൃഷ്ണൻ എന്ന് പേരായ പ്രതി ചാടിയത്. എന്നാൽ തടവുകാരനെ കാണാത്തതിനാൽ പരിശോധിച്ചപ്പോഴാണ് ജയിൽ ഉദ്യോഗസ്ഥർ 12ാം ബ്ലോക്കിൽ നിന്നും ഇയാളെ കണ്ടെത്തിയത്.