കുട്ടികൾക്കെതിരായ ലൈംഗീകാതിക്രമം: പരാതി നൽകാൻ വൈകുന്നത് കേസെടുക്കാതിരിക്കാൻ കാരണമാകരുതെന്ന് ഹൈക്കോടതി

Published : May 07, 2026, 11:39 AM IST
Kerala High Court

Synopsis

കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിൽ പരാതി നൽകാൻ വൈകുന്നത് കേസ് റദ്ദാക്കാൻ കാരണമാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. മതിയായ തെളിവുകളുണ്ടെങ്കിൽ അന്വേഷണം നടത്തണമെന്നും കോടതി നിർദേശിച്ചു. പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയുടെ ശിക്ഷ ശരിവെച്ചുകൊണ്ടാണ് കോടതി ഈ സുപ്രധാന നിരീക്ഷണം നടത്തിയത്.

കൊച്ചി: പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെയുളള ലൈംഗീകാതിക്രമ കേസുകളിൽ പരാതി നൽകാൻ വൈകുന്നത് കേസ് റദ്ദാക്കാനുള്ള കാരണമാകരുതെന്ന് ഹൈക്കോടതി. മതിയായ തെളിവുകളുണ്ടെങ്കിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസിൽ പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ യുവാവിനെ കുറ്റക്കാരനായി കണ്ടെത്തിയ നടപടി ശരിവെച്ചുകൊണ്ടാണ് ജസ്റ്റിസ് എ ബദറുദ്ദീൻ ഇക്കാര്യം വ്യക്തമാക്കിയത്. 2010 ഡിസംബർ 12നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

പെൺകുട്ടി വീട്ടിൽ ഒറ്റയ്ക്കായിരുന്ന സമയത്ത് അതിക്രമിച്ച് കയറിയ പ്രതി ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്. സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും കുട്ടിയുടെ നഗ്ന ചിത്രങ്ങൾ പകർത്തിയതായും കണ്ടെത്തി. സംഭവത്തിന് ശേഷം കുട്ടിക്ക് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ഡോക്ടറോട് വിവരങ്ങൾ പറഞ്ഞത്. സംഭവം നടന്ന് 15 ദിവസത്തിന് ശേഷമാണ് അമ്മയ്‌ക്കൊപ്പം പെൺകുട്ടി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. 2011 ജനുവരി നാലിന് കേസ് രജിസ്റ്റർ ചെയ്തു.

പരാതി നൽകുന്നതിലുണ്ടായ കാലതാമസം ഉൾപ്പെടെയുള്ള കാരണങ്ങൾ ചൂണ്ടിക്കാണിച്ച് കേസ് റദ്ദാക്കണമെന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം. എന്നാൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിലുണ്ടായ താമസത്തിന് വ്യക്തമായ വിശദീകരണമുണ്ടെന്ന് കോടതി വിലയിരുത്തി. ലൈംഗികാതിക്രമത്തിനൊപ്പം സ്ത്രീത്വത്തെ അപമാനിക്കാനുള്ള ഉദ്ദേശത്തോടെ ബലം പ്രയോഗിക്കൽ, വീട്ടിൽ അതിക്രമിച്ച് കയറൽ തുടങ്ങിയ കുറ്റങ്ങൾക്കും പ്രതിയെ ശിക്ഷിച്ചിരുന്നു. പാലക്കാട് അഡീഷനൽ സെഷൻസ് കോടതി ഏഴ് വർഷം തടവ് വിധിച്ച ശിക്ഷ അപ്പീലിൽ അഞ്ച് വർഷമായി കുറച്ചിരുന്നു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഒരു കുഞ്ഞെന്ന ആഗ്രഹം, ഭർത്താവിന് പ്രായം 57 ആയതുകൊണ്ട് വാടക ഗർഭധാരണത്തിന് അനുമതി ലഭിച്ചില്ല, കോടതിയെ സമീപിച്ചിട്ടും ഫലം കാണാതെ ദമ്പതികൾ
മുഖ്യമന്ത്രിപ്പോരിൽ നിർണായക ഇടപെടൽ നടത്താൻ ലീ​ഗ്; പൊതുവികാരം സതീശന് അനുകൂലമെന്ന് അറിയിക്കും, 'വോട്ടര്‍മാരുടെ താത്പര്യം കണക്കിലെടുക്കണം'