
കൊല്ലം : കൊല്ലത്ത് പോക്സോ കേസിലെ അതിജീവിതയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുളത്തൂപ്പുഴ സ്വദേശിനിയായ പതിനാറുകാരിയാണ് മരിച്ചത്. വൈകിട്ട് മൂന്ന് മണിയോടെ വീടിന് സമീപത്തെ വനത്തിലാണ് മൃതദേഹം കണ്ടത്. പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു എന്ന പരാതിയിൽ ഓയൂർ സ്വദേശിയെ പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ റിമാൻഡിൽ ആണ്. ബന്ധുക്കൾക്കൊപ്പം വിട്ടയച്ച പെൺകുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു.
Read More : പോപ്പുലർ ഫ്രണ്ടിനായി ഹവാല ഇടപാട്: മലയാളി അടക്കം അഞ്ച് പേരെ എൻഐഎ അറസ്റ്റ് ചെയ്തു