
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം വഴി 19കാരി സ്വർണം കടത്താൻ ശ്രമിച്ചത് അതിവിദഗ്ധമായി. ഉൾവസ്ത്രത്തിൽ തുന്നിച്ചേർത്താണ് 10കാരിയായ ഷഹല സ്വർണം കടത്താൻ ശ്രമിച്ചത്. ആർക്കും സംശയം തോന്നാത്ത രീതിയിലായിരുന്നു ഷഹല എത്തിയത്. ദുബായില്‍ നിന്നാണ് കാസര്‍കോടുകാരിയായ ഷഹല എത്തിയത്. കസ്റ്റംസ് പരിശോധനയിൽ ഷഹല രക്ഷപ്പെട്ടു. എന്നാൽ, യുവതി സ്വർണവുമായി എത്തുന്നുവെന്ന് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ജില്ലാ പൊലീസ് മേധാവിക്കാണ് കൃത്യമായ വിവരം ലഭിച്ചത്. തുടർന്ന് പരിശോധിക്കാൻ അദ്ദേഹം നിർദേശം നൽകി.
വിമാനത്താവളത്തിൽനിന്ന് പുറത്തുകടന്ന ഷഹലയെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്തെങ്കിലും ആദ്യമൊന്നും ഇവർ സമ്മതിച്ചില്ല. സ്വർണക്കടത്തുമായി യാതൊരു ബന്ധവുമില്ലെന്ന് യുവതി തീർത്തു പറഞ്ഞതോടെ പൊലീസ് ദേഹപരിശോധന നടത്താൻ തീരുമാനിച്ചു. തുടർന്ന് ദേഹപരിശോധന നടത്തിയപ്പോഴാണ് ഉൾവസ്ത്രത്തിനുള്ളിൽ അതിവിദഗ്ധമായി ഒരു കോടിരൂപ വില വരുന്ന 24ക്യാരഖ്ഖ് സ്വർണം തുന്നിച്ചേർത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ പൊലീസ് കസ്റ്റംസിനെ പൊലീസ് വിവരമറിയിച്ച് യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
അടിവസ്ത്രത്തിൽ ഒളിപ്പിച്ച് സ്വർണക്കടത്ത്; കോഴിക്കോട് 19കാരി പിടിയിൽ
വിമാനത്താവളങ്ങളിൽ പൊലീസും കസ്റ്റസും പരിശോധന ശക്തമാക്കിയതോടെ സ്ത്രീകളെ കാരിയർമാരാക്കിയുള്ള സ്വർണക്കടത്ത് വർധിച്ചെന്ന് അധികൃതര്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam