എംഡിഎംഎയുമായി യുവാവും യുവതിയും പൊലീസ് പിടിയിൽ

Published : May 30, 2026, 03:03 PM ISTUpdated : May 30, 2026, 03:09 PM IST
mdma

Synopsis

ഇവരുടെ പക്കൽ നിന്നും 2.1 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.

കണ്ണൂർ: തളിപ്പറമ്പിൽ രാസ ലഹരിയുമായി യുവാവും യുവതിയും പിടിയിൽ. പട്ടുവം സ്വദേശി സ്വദേശി മുജീബ് റഹ്മാൻ (33), കർണാടക കോടേഗര സ്വദേശിനി മൈനാസ് മുഷ്‌കാൻ (23) എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. ഇവരുടെ പക്കൽ നിന്നും 2.1 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.

കൊച്ചിയിലും അറസ്റ്റ്

 കഴിഞ്ഞ ദിവസം, കൊച്ചിയിൽ വൻ ലഹരിമരുന്ന് വേട്ട. സിറ്റി പൊലീസ് നടത്തിയ പ്രത്യേക പരിശോധനയിലാണ് എംഡിഎംഎയും കഞ്ചാവും പിടികൂടിയിരുന്നു. ചേരാനല്ലൂർ, ഏലൂർ എന്നിവിടങ്ങളിൽ നിന്നായി 247 ഗ്രാം എംഡിഎംഎ, 250 ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, 13.6 കിലോ കഞ്ചാവും പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.  ചേരാനല്ലൂർ സിഗ്നൽ ജങ്ഷൻ പരിസരത്ത് നിന്ന് 247 ഗ്രാം എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി ആലപ്പുഴ എഴുപുന്ന സ്വദേശി ജീസ്മോൻ വർഗീസിനെ (24) പോലീസ് പിടികൂടി. ബെംഗളൂരുവിൽ നിന്ന് പാർസൽ മാർഗം ലഹരിമരുന്ന് കേരളത്തിലെത്തിച്ച് ചെറുകിട വിതരണം നടത്തുന്നതാണ് ഇയാളുടെ രീതിയെന്ന് പോലീസ് കണ്ടെത്തി. കഴിഞ്ഞ വർഷം പാലക്കാട് എക്സൈസ് രജിസ്റ്റർ ചെയ്ത ലഹരിമരുന്ന് കേസിലും ഇയാൾ പ്രതിയായിരുന്നു. മറ്റൊരു പരിശോധനയിൽ ഏലൂർ മഞ്ഞുമ്മൽ ഭാഗത്ത് നിന്ന് പശ്ചിമ ബംഗാൾ സ്വദേശിയായ ഹൃദയിനെ (18) 13.618 കിലോഗ്രാം കഞ്ചാവുമായി പോലീസ് അറസ്റ്റ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഇ ശ്രീധരന്റെ അതിവേഗ റെയിൽ പാതക്കെതിരെ കെ റെയിൽ വിരുദ്ധ സമരസമിതി, സിൽവർ ലൈനിൽ കണ്ടതുപോലെയുള്ള സമരം വീണ്ടും കാണേണ്ടിവരുമെന്ന് മുന്നറിയിപ്പ്
സംസ്ഥാനത്ത് ജൂൺ 9 മുതൽ 52 ദിവസം ട്രോളിങ് നിരോധനം