ദില്ലിയില്‍ മലയാളി നഴ്‍സിനെ പീഡിപ്പിച്ച കേസ്; കോട്ടയം സ്വദേശി അറസ്റ്റില്‍

Published : Sep 02, 2021, 11:09 AM ISTUpdated : Sep 02, 2021, 02:22 PM IST
ദില്ലിയില്‍ മലയാളി നഴ്‍സിനെ പീഡിപ്പിച്ച കേസ്; കോട്ടയം സ്വദേശി അറസ്റ്റില്‍

Synopsis

2014 മുതൽ വിവാഹ വാഗ്ദാനം നൽകി ലൈംഗിക ചൂഷണത്തിന് ഇരായാക്കിയെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്.  യുവതിയെ ഗ്രീനുവിന്‍റെ മാതാപിതാക്കൾ ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. 

ദില്ലി: ദില്ലിയിൽ മലയാളി നഴ്സിനെ പീഡിപ്പിച്ച കോട്ടയം സ്വദേശി ഗ്രീനു ജോർജിനെ പൊലീസ് അറസ്റ്റ് ചെയ്തു. ദില്ലി പൊലീസ് കേസ് എടുത്തതിനെ തുടർന്ന് ഇയാൾ ഒളിവിലായിരുന്നു. വിവാഹ വാഗ്ദാനം നൽകി 2015 മുതൽ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഗ്രീനുവിന്‍റെ മാതാപിതാക്കൾ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ ആരോപിക്കുന്നുണ്ട്. ബലാത്സംഗം വിശ്വാസവഞ്ചന ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്താണ് കേസെടുത്തിട്ടുള്ളത്. അതേസമയം പരാതിയിൽ കഴമ്പില്ലെന്നും നിയമപരമായി നേരിടുമെന്നും പ്രതിയുടെ അഭിഭാഷകൻ പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം