കിണര്‍ കുഴിക്കുന്നതിനിടെ തൊഴിലാളിയെ കല്ലിട്ട് കൊല്ലാന്‍ ശ്രമിച്ച സംഭവം; പ്രതി പിടിയില്‍

By Web TeamFirst Published Sep 23, 2021, 9:16 PM IST
Highlights

ഒരുമിച്ച് ജോലി ചെയ്യുന്നവരായിരുന്നു സാബുവും ബിനുവും. കൂലിത്തർക്കമാണ് ക്രൂരകൃത്യത്തിലേക്ക് നയിച്ചതെന്നാണ് വിവരം.

തിരുവനന്തപുരം: പാറശാലയിൽ (Parassala) കിണർ കുഴിക്കുകയായിരുന്ന സാബുവിനെ കല്ലെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച ബിനു പിടിയില്‍. കിണര്‍ കുഴിക്കുകയായിരുന്ന സാബുവിന്‍റെ ദേഹത്തേക്ക് വലിയ കല്ലുകള്‍ എടുത്ത് എറിയുകയായിരുന്നു പ്രതി. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. 

ഒരുമിച്ച് ജോലി ചെയ്യുന്നവരായിരുന്നു സാബുവും ബിനുവും. കൂലിത്തർക്കമാണ് ക്രൂരകൃത്യത്തിലേക്ക് നയിച്ചതെന്നാണ് വിവരം. കല്ല് ദേഹത്ത് വീണ് കുഴഞ്ഞ് കിണറ്റിനുള്ളിലേക്ക് വീണുപോയ സാബുവിനെ ഫയർ ഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്. ബിനുവിന് തന്നോട് മുൻ കാല വൈരാഗ്യമുണ്ടെന്നും തന്നെ കൊല്ലാൻ ശ്രമിച്ചതാണെന്നും പരിക്കേറ്റ സാബു പറഞ്ഞു. സാബു നെയ്യാറ്റിൻകര ആശുപത്രിയിൽ ചികിത്സയിലാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!