വീടിന് സമീപത്ത് നിന്ന യുവാവിനെ പൊലീസ് അകാരണമായി മർദ്ദിച്ചെന്ന് പരാതി, സംഭവം കഴക്കൂട്ടത്ത്

Published : Aug 10, 2021, 12:51 PM ISTUpdated : Aug 10, 2021, 12:54 PM IST
വീടിന് സമീപത്ത് നിന്ന യുവാവിനെ പൊലീസ് അകാരണമായി മർദ്ദിച്ചെന്ന് പരാതി, സംഭവം കഴക്കൂട്ടത്ത്

Synopsis

പണി നടന്നു വരുന്ന വീട്ടിൽ വന്നു മടങ്ങവേ കാറിലെത്തിയ പോലീസ് സംഘമായിരുന്നു ഷിബുവിനെ ലാത്തി വച്ച് അടിച്ചത്

തിരുവനന്തപുരം: കഴക്കൂട്ടത്ത് വീടിനു സമീപം നിന്ന യുവാവിനെ അകാരണമായി പൊലീസ് മർദ്ദിച്ചതായി പരാതി. ഇന്നലെ രാത്രിയാണ് പരാതിക്ക് ആധാരമായ സംഭവം. കഴക്കൂട്ടം സ്വദേശി ഷിബുകുമാർ യു വി(40)യെയാണ് പോലീസ് മർദ്ദിച്ചത്. പണി നടന്നു വരുന്ന വീട്ടിൽ വന്നു മടങ്ങവേ കാറിലെത്തിയ പൊലീസ് സംഘമായിരുന്നു ഷിബുവിനെ ലാത്തി വച്ച് അടിച്ചത്.

ഷിബുവിന്റെ മുതുകിലും തോളിലും ഇടുപ്പിലും അടികൊണ്ട പാടുണ്ട്. പരാതിക്കാരനെ മർദ്ദിച്ചിട്ടില്ലെന്നും മദ്യപാനികൾ തമ്മിലുള്ള സംഘർഷത്തിലാണ് ഷിബുവിന് പരിക്ക് പറ്റിയതെന്നും കഴക്കൂട്ടം പൊലീസ് പറയുന്നു. കഴക്കൂട്ടം സ്റ്റേഷൻ എസ്ഐമാരായ വിമലിനും വിഷ്ണുവിനും എതിരെയാണ് പരാതി. ഇവരൊരു ചുവന്ന കാറിലാണ് എത്തിയതെന്നും വഴിയരികിൽ നിൽക്കുകയായിരുന്ന തന്നെ നിരന്തരം മർദ്ദിച്ചെന്നും പരാതിയിൽ പറയുന്നുണ്ട്. ഇവർക്കെതിരെ നടപടി ആവശ്യപ്പെട്ടിരിക്കുകയാണ് ഷിബു.

PREV
click me!

Recommended Stories

കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം