ആലപ്പുഴയിൽ രണ്ടിടത്ത് പൊലീസുകാർക്ക് നേരെ പ്രതികളുടെ ആക്രമണം

Published : Jan 05, 2021, 09:33 AM IST
ആലപ്പുഴയിൽ രണ്ടിടത്ത് പൊലീസുകാർക്ക് നേരെ പ്രതികളുടെ ആക്രമണം

Synopsis

സൗത്ത് സ്റ്റേഷനിലെ പൊലീസുകാരൻ സജീഷ്, കുത്തിയതോട് സ്റ്റേഷനിലെ പൊലീസുകാരൻ വിജീഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. 

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ രണ്ടിടങ്ങളിൽ പൊലീസുകാർക്ക് നേരെ ആക്രമണം. സൗത്ത് സ്റ്റേഷനിലെ പൊലീസുകാരൻ സജീഷ് , കുത്തിയതോട് സ്റ്റേഷനിലെ പൊലീസുകാരൻ വിജീഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. വെട്ടു കേസിലെ പ്രതിയെ പിടികൂടാൻ പോയപ്പോഴാണ് സൗത്ത് സ്റ്റേഷനിലെ പൊലീസുകാരന് വെട്ടേറ്റത്. പ്രതി ഒളിവിൽ പോയി. കോടംതുരുത്തിൽ രണ്ടുപേർ തമ്മിലുള്ള അടി പിടി പരിഹരിക്കുന്നതിനിടെയാണ് വിജേഷിന് കുത്തേറ്റത്. ഒരാളെ ആലപ്പുഴ മെഡിക്കൽ കോളേജിലും മറ്റൊരാളെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

PREV
click me!

Recommended Stories

നടിമാരുടെ തുറന്നു പറച്ചിലില്‍ മലയാള സനിമാ ലോകം പൊള്ളി, ആദ്യ സ്ത്രീ കൂട്ടായ്മ പിറവിയെടുത്തു; നടിയെ ആക്രമിച്ച കേസ് മലയാള സിനിമയെ രണ്ട് തട്ടിലാക്കി
രാജിവെച്ചത് രണ്ട് പബ്ലിക് പ്രോസിക്യൂട്ടർമാർ; അസാധാരണമായിരുന്നില്ല വിചാരണക്കോടതിയുമായുള്ള തർക്കം, നടിയെ ആക്രമിച്ച കേസിലുണ്ടായത് നാടകീയമായ നീക്കങ്ങൾ